സൗദി കപ്പലിന് നേരെ വ്യോമാക്രമണ ശ്രമം; ഡ്രോണ്‍ തകര്‍ത്ത് അറബ് സഖ്യസേന

By Web TeamFirst Published Jul 31, 2021, 10:33 AM IST
Highlights

സമുദ്രമാര്‍ഗമുള്ള കപ്പല്‍ ഗതാഗതത്തിന് ഇറാന്‍ പിന്തുണയുള്ള ഹൂതി മിലിഷ്യകള്‍ ഭീഷണി ഉയര്‍ത്തുന്നത് തുടരുകയാണെന്ന് സഖ്യസേന പ്രസ്താവനയില്‍ പറഞ്ഞു.

റിയാദ്: സൗദി വാണിജ്യ കപ്പലിന് നേരെ ഹൂതി മിലിഷ്യകള്‍ അയച്ച സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തു. സമുദ്രമാര്‍ഗമുള്ള കപ്പല്‍ ഗതാഗതത്തിന് ഇറാന്‍ പിന്തുണയുള്ള ഹൂതി മിലിഷ്യകള്‍ ഭീഷണി ഉയര്‍ത്തുന്നത് തുടരുകയാണെന്ന് സഖ്യസേന പ്രസ്താവനയില്‍ പറഞ്ഞു.

ബാബല്‍ മന്ദബ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകളുടെ സുരക്ഷയും സ്വതന്ത്ര കപ്പല്‍ ഗതാഗതവും ഉറപ്പുവരുത്താന്‍ സഖ്യസേനയുടെ ശ്രമങ്ങള്‍ക്ക് കഴിഞ്ഞതായി സഖ്യസേന കൂട്ടിച്ചേര്‍ത്തു. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!