സൗദി അറേബ്യ ലക്ഷ്യമിട്ട് ഇന്നും ആക്രമണ ശ്രമം; ആറ് ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തു

By Web TeamFirst Published Mar 5, 2021, 5:45 PM IST
Highlights

അന്താരാഷ്‍ട്ര നിയമങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള എല്ലാ നടപടികളും  സ്വീകരിക്കുമെന്നും അറബ് സഖ്യസേന അറിയിച്ചു. 

റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും ആക്രമണ ശ്രമം. യെമനിലെ ഹൂതികള്‍ വിക്ഷേപിച്ച ആറ് ഡ്രോണുകളാണ് വെള്ളിയാഴ്‍ച അറബ് സഖ്യസേന തകര്‍ത്തത്. സാധാരണ ജനങ്ങളെ ആക്രമിക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന ആസൂത്രിത ശ്രമമാണിതെന്ന് അറബ് സഖ്യസേന വക്താവ് കേണന്‍ തുര്‍കി അല്‍ മാലികി പറഞ്ഞു.

അന്താരാഷ്‍ട്ര നിയമങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും അറബ് സഖ്യസേന അറിയിച്ചു. വ്യാഴാഴ്‍ച ജിസാന്‍ ലക്ഷ്യമിട്ട് ഹൂതികള്‍ തൊടുത്തുവിട്ട മിസൈല്‍ അറബ് സഖ്യസേന തകര്‍ത്തിരുന്നു. സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തില്‍ കഴിഞ്ഞ മാസമുണ്ടായ ആക്രമണത്തിന് ശേഷം ദിവസേനയെന്നോണം ഹൂതികള്‍ വിവിധ സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയാണ്.

click me!