സൗദി അറേബ്യയിലെ ഖമീസ് മുശൈത്തില്‍ ആക്രമണ ശ്രമം; സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ തകര്‍ത്തു

Published : Apr 20, 2021, 10:25 PM IST
സൗദി അറേബ്യയിലെ ഖമീസ് മുശൈത്തില്‍ ആക്രമണ ശ്രമം; സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ തകര്‍ത്തു

Synopsis

സമീപ കാലത്തായി നിരവധി ആക്രമണങ്ങളാണ് സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങള്‍ ലക്ഷ്യമിട്ട് ഹൂതികളില്‍ നിന്നുണ്ടാവുന്നത്.  

റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് യെമനില്‍ നിന്ന് വീണ്ടും ഹൂതികളുടെ വ്യോമാക്രമണ ശ്രമം. ചൊവ്വാഴ്‍ച ഖമീസ് മുശൈത്തില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയ, സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തു. ഔദ്യോഗിക ടെലിവിഷന്‍ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്.

സമീപ കാലത്തായി നിരവധി ആക്രമണങ്ങളാണ് സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങള്‍ ലക്ഷ്യമിട്ട് ഹൂതികളില്‍ നിന്നുണ്ടാവുന്നത്.  കഴിഞ്ഞ ദിവസവും ഒരു ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തിരുന്നു. വെള്ളിയാഴ്‍ച ജിസാനിലെ ജനവാസ മേഖലകള്‍ കേന്ദ്രീകരിച്ചും ആക്രമണമുണ്ടായി.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ടാർഗെറ്റ് ഡിസ്ട്രോയ്ഡ്'; യുഎഇയുടെ ഉരുക്കുമുഷ്ടി, നിർണായക ദൃശ്യങ്ങൾ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം
രാത്രി വൈകിയിട്ടും കാണാത്തതിനെ തുടർന്ന് മുറി തുറന്നു നോക്കി, താമസസ്ഥലത്ത് വീണുകിടക്കുന്ന നിലയിൽ പ്രവാസി മലയാളി, ജീവൻ രക്ഷിക്കാനായില്ല