സൗദി അറേബ്യയിൽ ഇന്ന് പുതിയ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു

Published : Apr 20, 2021, 09:22 PM IST
സൗദി അറേബ്യയിൽ ഇന്ന് പുതിയ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു

Synopsis

9,626 പേരാണ് രോഗബാധിതരായി ഇപ്പോള്‍ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ചികിത്സയിൽ കഴിയുന്നത്. ഇതിൽ 1,105 പേരുടെ നില ഗുരുതരമാണ്. 

റിയാദ്: സൗദി അറേബ്യയിൽ പുതിയതായി 1070 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്നവരില്‍ 940 പേർ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 12 പേരാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ അകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,07,010 ആയി. ഇതിൽ 3,90,538 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 6,846 ആയി. 

9,626 പേരാണ് രോഗബാധിതരായി ഇപ്പോള്‍ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ചികിത്സയിൽ കഴിയുന്നത്. ഇതിൽ 1,105 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ നില ഭേദമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. അതേസമയം രാജ്യത്ത് പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗബാധിതരിൽ 55 ശതമാനവും സ്ത്രീകളാണെന്ന് ആരോഗ്യമന്ത്രാലയം ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി. 

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 483, മക്ക 209, കിഴക്കൻ പ്രവിശ്യ 157, മദീന 44, അസീർ 39, ഹായിൽ 26, തബൂക്ക് 26, ജീസാൻ 25, അൽഖസീം 20, നജ്റാൻ 13, വടക്കൻ അതിർത്തി മേഖല 11, അൽജൗഫ് 6, അൽബാഹ 6.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ
റിയാദിൽ ഡ്രൈവറായ മലയാളി ഹൃദയാഘാതം മൂലം മരിച്ചു