സൗദി അറേബ്യക്ക് നേരെ ഇന്നുണ്ടായത് രണ്ട് ആക്രമണ ശ്രമങ്ങള്‍; പ്രതിരോധിച്ച് അറബ് സഖ്യസേന

Published : Jan 22, 2021, 09:57 PM IST
സൗദി അറേബ്യക്ക് നേരെ ഇന്നുണ്ടായത് രണ്ട് ആക്രമണ ശ്രമങ്ങള്‍; പ്രതിരോധിച്ച് അറബ് സഖ്യസേന

Synopsis

ദക്ഷിണ ചെങ്കടലില്‍ സ്‍ഫോടക വസ്‍തുക്കള്‍ നിറച്ചെത്തിയ ബോട്ട് അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നു. ഇതിന് പുറമെ സൗദിയില്‍ ആക്രമണം നടത്താനായി ഹുതികള്‍ വിക്ഷേപിച്ച ആളില്ലാ വിമാനവും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തകര്‍ക്കാന്‍ സാധിച്ചതായി അറബ് സഖ്യസേന അറിയിച്ചു.

റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ രണ്ട് ആക്രമണ ശ്രമങ്ങള്‍ വെള്ളിയാഴ്‍ച പരാജയപ്പെടുത്തിയതായി ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ അറിയിച്ചു. ദക്ഷിണ ചെങ്കടലില്‍ സ്‍ഫോടക വസ്‍തുക്കള്‍ നിറച്ചെത്തിയ ബോട്ട് അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നു. ഇതിന് പുറമെ സൗദിയില്‍ ആക്രമണം നടത്താനായി ഹുതികള്‍ വിക്ഷേപിച്ച ആളില്ലാ വിമാനവും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തകര്‍ക്കാന്‍ സാധിച്ചതായി അറബ് സഖ്യസേന അറിയിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് ഹൂതികള്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ സൗദി അറേബ്യയിലെ ജിസാനില്‍ രണ്ട് കുട്ടികളുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. സമീപത്തുണ്ടായിരുന്ന ഒരു വാഹനത്തിനും അന്ന് കേടുപാടുകള്‍ സംഭവിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റമദാൻ മാസപ്പിറവി കാണാനൊരുങ്ങി ഗൾഫ് നാടുകൾ
അമേരിക്കയിലെ ചികിത്സ ചെലവിന്‍റെ അഞ്ഞൂറിലൊന്ന് മാത്രമേയുള്ളു കേരളത്തിൽ, വിദേശ കമ്പനികൾ ആശുപത്രികൾ ഏറ്റെടുക്കുന്നതിൽ മുന്നറിയിപ്പുമായി ഡോ. ജോൺ പണിക്കർ