Latest Videos

കുവൈത്ത് രാജകുടുംബാംഗം അന്തരിച്ചു; അനുശോചനവുമായി അറബ് രാഷ്ട്ര നേതാക്കള്‍

By Web TeamFirst Published Apr 18, 2019, 5:41 PM IST
Highlights

അറബ് രാഷ്ട്ര നേതാക്കള്‍ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് സന്ദേശങ്ങളയച്ചു.

കുവൈത്ത് സിറ്റി: കുവൈത്ത് രാജകുടുംബാംഗം ശൈഖ് അബ്ദുല്ല സഊദ് അല്‍ മാലിക് അല്‍ സബാഹ് (79) അന്തരിച്ചു. നിര്യാണത്തില്‍ അനുശോചിച്ച് അറബ് രാഷ്ട്ര നേതാക്കള്‍ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് സന്ദേശങ്ങളയച്ചു.

യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, വിവിധ എമിറേറ്റുകളിലെ ഭരണാധികാരികള്‍, ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദ് തുടങ്ങിയവര്‍ അനുശോചനമറിയിച്ചു.

click me!