പലസ്തീന് ശക്തമായ പിന്തുണ നൽകി 33-ാമത് അറബ് ഉച്ചകോടി സമാപിച്ചു

Published : May 18, 2024, 01:17 PM IST
പലസ്തീന് ശക്തമായ പിന്തുണ നൽകി 33-ാമത് അറബ് ഉച്ചകോടി സമാപിച്ചു

Synopsis

22 നേതാക്കളാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. ദ്വി​രാ​ഷ്ട്ര പ​രി​ഹാ​രം ന​ട​പ്പാ​ക്കു​ന്ന​ത് വ​രെ അ​ധി​നി​വേ​ശ പ​ല​സ്തീ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ധാ​ന​സേ​ന​യെ വി​ന്യ​സി​ക്ക​ണ​മെ​ന്ന് അ​റ​ബ് രാ​ജ്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

മനാമ: 33-ാമത് അറബ് ഉച്ചകോടി സമാപിക്കുന്ന പലസ്തീന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട്. പ​ല​സ്​​തീ​ൻ ജ​ന​ത​ക്ക്​ പൂ​ർ​ണ​സ്വാ​ത​ന്ത്ര്യ​ത്തോ​ടെ​യും സു​ര​ക്ഷ​യോ​ടെ​യും സ്വ​ന്തം നാ​ട്ടി​ൽ ജീ​വി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്നും അ​തി​നെ​തി​രാ​യി ന​ട​ത്തു​ന്ന ഇ​സ്രാ​യേ​ലി​ന്‍റെ ക്രൂ​ര​ത​ക​ൾ തു​ല്യ​ത​യി​ല്ലാ​ത്ത​താ​ണെ​ന്നും ഉ​ച്ച​കോ​ടി പ്ര​ഖ്യാ​പ​ന​ത്തി​ൽ പ​റ​ഞ്ഞു.

22 നേതാക്കളാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. ദ്വി​രാ​ഷ്ട്ര പ​രി​ഹാ​രം ന​ട​പ്പാ​ക്കു​ന്ന​ത് വ​രെ അ​ധി​നി​വേ​ശ പ​ല​സ്തീ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ധാ​ന​സേ​ന​യെ വി​ന്യ​സി​ക്ക​ണ​മെ​ന്ന് അ​റ​ബ് രാ​ജ്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. 22 അം​ഗ രാ​ജ്യ​ങ്ങ​ൾ ചേ​ർ​ന്ന് പു​റ​ത്തി​റ​ക്കി​യ ‘ബ​ഹ്‌​റൈ​ൻ പ്ര​ഖ്യാ​പ​ന’​ത്തി​ലാ​ണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. ബുദ്ധിമുട്ടനുഭവിക്കുന്ന പ​ല​സ്​​തീ​നി​ക​ൾ​ക്ക് യുഎ​ൻ സ​ഹ​ക​ര​ണ​ത്തോ​ടെ ​സ​ഹാ​യ​മെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക്​ വര്‍ധിപ്പിക്കണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു. അ​ന്ത​രി​ച്ച കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്​ ഉ​ച്ച​കോ​ടി അ​നു​ശോ​ച​ന​മ​ർ​പ്പി​ച്ചു. പു​തി​യ അ​മീ​ർ ശൈ​ഖ്​ മി​ശ്​​അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്​ ആ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്​​തു. 

Read Also - പ്രവാസികൾക്ക് ആശ്വാസം; കണ്ണൂരടക്കം മൂന്ന് നഗരങ്ങളിൽ നിന്ന് ദിവസേന സര്‍വീസുകൾ, പ്രഖ്യാപനവുമായി എയർലൈൻ

32-ാമ​ത്​ ഉ​ച്ച​കോ​ടി​ക്ക്​ നേ​തൃ​ത്വം ന​ൽ​കി​യ സൗ​ദി അ​റേ​ബ്യ അ​റ​ബ്​ ഐ​ക്യ​ത്തി​നാ​യി ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ​ക്ക്​ പ്ര​ത്യേ​കം ന​ന്ദി അറിയിച്ചു. തീ​വ്ര​വാ​ദ​ത്തി​ന്‍റെ എ​ല്ലാ രൂ​പ​ങ്ങ​ളെ​യും ത​ള്ളി​ക്ക​ള​യു​ന്ന​താ​യി ഉ​ച്ച​കോ​ടി വ്യ​ക്​​ത​മാ​ക്കി. സ​മു​ദ്ര​സു​ര​ക്ഷ കൂ​ടു​ത​ൽ ശ​ക്​​തി​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരണം തട്ടിയെടുത്തു, മലയാളി പൈലറ്റ് ഡേവ് ഫിജിക്ക് കണ്ണീരോടെ വിട നൽകി ജെസ്നി, വിങ്ങിപ്പൊട്ടി പ്രവാസി ലോകം
'സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് തെറ്റായ വാ‍‌ർത്ത'; അൽ ഖർജിൽ വ്യോമത്താവളത്തിന് നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്ന് സൗദി പ്രതിരോധ മന്ത്രാലയം