
മനാമ: ബഹ്റൈനില്‍ മനുഷ്യക്കടത്ത് കേസില്‍ അറബ് വനിതയെ റിമാന്‍ഡ് ചെയ്തു. ജനുവരി 28ന് ഇവരുടെ കേസ് ഹൈ ക്രിമിനല്‍ കോടതി പരിഗണിക്കും. അതിജീവിതയെ പ്രതി വളര്‍ത്തുകയും വിദ്യാഭ്യാസം നല്‍കുകയും ചെയ്തിരുന്നു. പിന്നീട് ബഹ്റൈന് പുറത്തും ബഹ്റൈനിലും അനാശാസ്യത്തിനായി എത്തിക്കുകയായിരുന്നു.
ഉപഭോക്താക്കളില്‍ നിന്ന് പണം വാങ്ങിയ അറബ് വനിത അതിജീവിതയെ അനാശാസ്യത്തിന് നിര്‍ബന്ധിക്കുകയും സ്വാതന്ത്ര്യം തടയുകയും ചെയ്ത സാഹചര്യത്തിലാണ് കേസ് ഫയല്‍ ചെയ്തത്. തുടര്‍ന്ന് അതിജീവിതയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. പ്രതി കുറ്റം സമ്മതിച്ചതോടെ ഇവരെ റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.
പ്രവാസികള്‍ക്ക് തിരിച്ചടി; നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള തീരുമാനത്തിന് അംഗീകാരം
മനാമ: ബഹ്‌റൈനിലെ പ്രവാസികള്‍ക്ക് തിരിച്ചടിയായി നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള ബില്ലിന് അംഗീകാരം. പാര്‍ലമെന്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച ബില്ലിന് അംഗീകാരം നല്‍കിയത്. ഓരോ തവണയും നാട്ടിലേക്ക് അയയ്ക്കുന്ന ആകെ തുകയുടെ രണ്ട് ശതമാനം നികുതി ഏര്‍പ്പെടുത്താനാണ് തീരുമാനം.
ഇക്കാര്യത്തില്‍ പാര്‍ലമെന്റിന്റെ ഉപരിസഭയായ ശൂറ കൗണ്‍സില്‍ അന്തിമ തീരുമാനമെടുക്കും. ശൂറാ കൗണ്‍സിലില്‍ നികുതി ഏര്‍പ്പെടുത്താനുള്ള ബില്ലിന് ഭൂരിപക്ഷത്തിന്റെ ആനുകൂല്യം ലഭിച്ചാല്‍ നിയമം പ്രാബല്യത്തില്‍ വരും. 200 ബഹ്റൈനി ദിനാറില്‍ (ഏകദേശം 43,000 ഇന്ത്യന്‍ രൂപയോളം) താഴെയുള്ള തുക പ്രവാസികള്‍ നാടുകളിലേക്ക് അയക്കുമ്പോള്‍ അതിന്റെ ഒരു ശതമാനവും 201 ദിനാര്‍ മുതല്‍ 400 ദിനാര്‍ (87,000 ഇന്ത്യന്‍ രൂപയോളം) വരെ അയക്കുമ്പോള്‍ രണ്ടു ശതമാനവും 400 ദിനാറിന് മുകളില്‍ അയക്കുമ്പോള്‍ തുകയുടെ മൂന്ന് ശതമാനവും നികുതിയായി ഈടാക്കണമെന്നാണ് എംപിമാരുടെ ശുപാർശ.
പാർലമെൻറ് അവതരിപ്പിച്ച നിയമനിർമ്മാണം ആറുമാസത്തിനകം തയ്യാറാക്കാൻ സർക്കാർ നിയമപ്രകാരം ബാധ്യസ്ഥരാണ്. ബഹ്‌റൈൻ സർക്കാർ ഈ നിയമത്തിന് അനുകൂല നിലപാടല്ല എടുത്തത്. എന്നാൽ പാർലമെന്റ് അംഗീകാരം നൽകുകയായിരുന്നു. അംഗീകൃത ധനകാര്യ സ്ഥാപനങ്ങള്‍ വഴി പ്രവാസികള്‍ പണം അയക്കുന്ന സമയത്ത് ലെവി ഈടാക്കണമെന്നാണ് നിര്‍ദേശം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam