അറഫാ സംഗമത്തിന് തീർത്ഥാടക ലക്ഷങ്ങൾ

By Web TeamFirst Published Aug 21, 2018, 1:04 AM IST
Highlights

മിനായിൽ കഴിഞ്ഞിരുന്ന ഹാജിമാർ തിങ്കളാഴ്ച പ്രഭാത നമസ്ക്കാരത്തിന് ശേഷമാണു അറഫയിലേക്കു നീങ്ങിയത്.
ഇന്ന് സൂര്യാസ്തമയം വരെ അറഫയിൽ കഴിഞ്ഞ ഹാജിമാർ രാത്രിയോടെ മുസ്‌ദലിഫയിൽ എത്തി അവിടെ തങ്ങും.

മക്ക: അറഫാ സംഗമത്തിന് തീർത്ഥാടക ലക്ഷങ്ങൾ. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നെത്തിയ ഇരുപത് ലക്ഷത്തിലധികം തീർത്ഥാടകരാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിൽ പങ്കെടുത്തത്

മിനായിൽ കഴിഞ്ഞിരുന്ന ഹാജിമാർ തിങ്കളാഴ്ച പ്രഭാത നമസ്ക്കാരത്തിന് ശേഷമാണു അറഫയിലേക്കു നീങ്ങിയത്.
ഇന്ന് സൂര്യാസ്തമയം വരെ അറഫയിൽ കഴിഞ്ഞ ഹാജിമാർ രാത്രിയോടെ മുസ്‌ദലിഫയിൽ എത്തി അവിടെ തങ്ങും.
നാളെ പ്രഭാത നമസ്ക്കാരത്തിന് ശേഷം മിനായിൽ തിരിച്ചെത്തുന്ന ഹാജിമാർ മൂന്നു ദിനങ്ങൾ കൂടി മിനായിൽ തങ്ങിയാണ് ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കുക.

മിനായിൽ ഇന്ത്യൻ ഹജ്ജ് മിഷൻ നേരത്തെ തന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി എത്തിയ 11,689 മലയാളികൾ ഉൾപ്പെടെ 1,75,025 ഇന്ത്യക്കാരാണ് ഈ വർഷം ഹജ്ജ് നിർവ്വഹിക്കാൻ എത്തിയത്. മിനാ തമ്പുകളിലെ പ്രവേശന പാസ്സ്, അറഫ, മുസ്‌ദലിഫ, മിനാ യാത്രയ്ക്കുള്ള ട്രെയിൻ ടിക്കറ്റ്, ഭക്ഷണ കൂപ്പണുകൾ എന്നിവ നേരത്തെതന്നെ ഇന്ത്യൻ ഹാജിമാർക്ക് ഹജ്ജ് മിഷൻ വിതരണം ചെയ്തിരുന്നു.

അതീവ സുരക്ഷയാണ് ഹജ്ജ് കർമ്മങ്ങൾ നടക്കുന്ന പുണ്യസ്ഥലങ്ങളിലെല്ലാം ഒരുക്കിയിരിക്കുന്നത്. വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ നൂറുകണക്കിന് സന്നദ്ധ സേവകരും ഹാജിമാരെ സഹായിക്കുന്നതിനായി രംഗത്തുണ്ട്.

click me!