പ്രവാസികളുടെ മടക്കം; രജിസ്റ്റര്‍ ചെയ്തത് 3.8 ലക്ഷം പേര്‍, ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലക്കാര്‍

Published : May 01, 2020, 09:39 PM ISTUpdated : May 01, 2020, 09:48 PM IST
പ്രവാസികളുടെ മടക്കം; രജിസ്റ്റര്‍ ചെയ്തത് 3.8 ലക്ഷം പേര്‍, ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലക്കാര്‍

Synopsis

203 രാജ്യങ്ങളിൽനിന്നായി 3,79,672 വിദേശ മലയാളികളും ഇതരസംസ്ഥാനങ്ങളിൽ നിന്നായി 1,20,887 പേരും ഉൾപ്പെടെ മൊത്തം 5,00,059 പേരാണ് രജിസ്റ്റർ ചെയ്തത്. മടക്കയാത്രയ്ക്കൊരുങ്ങുന്ന വിദേശ പ്രവാസികളുടെ എണ്ണത്തിൽ  മലപ്പുറം ജില്ലയാണ് മുന്നിൽ. 

തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്കായി നോര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രത്യേക
വെബ്സൈറ്റില് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 3.8 ലക്ഷം കടന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍
ചെയ്തവരുടെ എണ്ണം 1.20 ലക്ഷവും കടന്നു. ഇതോടെ ആകെ അഞ്ച് ലക്ഷത്തോളം പേരാണ് കേരളത്തിലേക്ക് എത്താനിരിക്കുന്നത്.

203 രാജ്യങ്ങളിൽനിന്നായി 3,79,672 വിദേശ മലയാളികളും ഇതരസംസ്ഥാനങ്ങളിൽ നിന്നായി 1,20,887 പേരും ഉൾപ്പെടെ മൊത്തം
5,00,059 പേരാണ് രജിസ്റ്റർ ചെയ്തത്. മടക്കയാത്രയ്ക്കൊരുങ്ങുന്ന വിദേശ പ്രവാസികളുടെ എണ്ണത്തിൽ  മലപ്പുറം ജില്ലയാണ് മുന്നിൽ. 63,839
പേരാണ് ഇതുവരെ രജിസ്റ്റർ ചെയ്ത മലപ്പുറം ജില്ലക്കാര്‍. തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലുള്ള 47,000ല്‍ അധികം പ്രവാസികൾ രജിസ്റ്റർ
ചെയ്തിട്ടുണ്ട്. 

ഇതര സംസ്ഥാന പ്രവാസി രജിസ്‍ട്രേഷനിൽ കണ്ണൂർ ജില്ലയിൽ നിന്ന് 15279 പേർ രജിസ്റ്റർ ചെയ്തു. മലപ്പുറവും പാലക്കാടും ആണ്
തൊട്ടുപിന്നിൽ. മടങ്ങി വരുന്നതിന് ഏറ്റവും കൂടുതൽ പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് യുഎഇ,  സൗദി അറേബ്യ എന്നിവിടങ്ങളിൽ
നിന്നാണ്. കർണാടക ,തമിഴ്നാട് മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ ഇതരസംസ്ഥാന പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്

മടങ്ങിവരാൻ ആഗ്രഹിക്കുന്ന വിദേശ  പ്രവാസികളുടെ ജില്ല തിരിച്ചുള്ള കണക്ക്:
തിരുവനന്തപുരം - 28017,  കൊല്ലം - 27492,  പത്തനംതിട്ട - 15298,  കോട്ടയം - 14726, ആലപ്പുഴ - 18908,  എറണാകുളം - 22086, ഇടുക്കി -
4220,  തൃശ്ശൂർ - 47963, പാലക്കാട് - 25158,  മലപ്പുറം - 63839, കോഴിക്കോട് - 47076,  വയനാട് - 5334, കണ്ണൂർ - 42754,  കാസർഗോഡ് -
18624

ഇതര സംസ്ഥാന പ്രവാസികളുടെ ജില്ല തിരിച്ചുള്ള കണക്ക്:
തിരുവനന്തപുരം - 6475,  കൊല്ലം  - 6726,  പത്തനംതിട്ട - 6917,  കോട്ടയം - 8567,  ആലപ്പുഴ - 7433,  എറണാകുളം - 9451,   ഇടുക്കി -
4287,   തൃശ്ശൂർ - 11327,   പാലക്കാട് - 11682,   മലപ്പുറം - 14407, കോഴിക്കോട് - 10880,  വയനാട് - 4201, കണ്ണൂർ - 15179,  കാസർഗോഡ് -
4617.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം