പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കപ്പലുകള്‍ സജ്ജമെന്ന് നാവികസേന

By Web TeamFirst Published May 1, 2020, 8:06 PM IST
Highlights

വിവിധ രാജ്യങ്ങളില്‍ ഇന്ത്യന്‍ എംബസികള്‍ മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികളുടെ വിവരശേഖരണം നടത്തുകയാണിപ്പോള്‍. ചില ഗള്‍ഫ് രാജ്യങ്ങള്‍ ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനം ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇക്കാര്യവും കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്.

ദില്ലി: പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള നടപടികൾക്ക് കപ്പലുകൾ സജ്ജമാണെന്ന് നാവിക സേന അറിയിച്ചു. പ്രവാസികളുടെ മടക്കം സംബന്ധിച്ച് കൂടിയാലോചനകള്‍ തുടരുകയാണെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നും കഴിഞ്ഞ ദിവസം കേന്ദ്രവിദേശകാര്യ വക്താവ് പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വിവിധ തലങ്ങളില്‍ ഗള്‍ഫിലെ ഭരണാധികാരികളുമായും അധികൃതരുമായും ചര്‍ച്ച നടത്തിവരികയാണ്.

അതേസമയം വിവിധ രാജ്യങ്ങളില്‍ ഇന്ത്യന്‍ എംബസികള്‍ മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികളുടെ വിവരശേഖരണം നടത്തുകയാണിപ്പോള്‍. ചില ഗള്‍ഫ് രാജ്യങ്ങള്‍ ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനം ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇക്കാര്യവും കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്.

കൊവിഡ് പ്രതിരോധത്തിനായി മുന്നിൽ നിൽക്കുന്ന എല്ലാവർക്കും സൈന്യത്തിന്റെ പിന്തുണ അറിയിക്കുന്നതായി 
സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത് പറഞ്ഞു. ആരോഗ്യ പ്രവർത്തകർ, ശുചീകരണ പ്രവർത്തകർ, പൊലീസുകാർ , ഹോം ഗാർഡുകൾ, അവശ്യസാധനങ്ങൾ വിതരണം ചെയ്യുന്നവർ, മാധ്യമങ്ങൾ എന്നിങ്ങനെ ആരെയും ഈ ഘട്ടത്തിൽ വിസ്മരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തില്‍ അണിനിരന്നവരെ ആദരിച്ചുകൊണ്ട് ഞായറാഴ്ച് വ്യോമസേന ശ്രീനഗര്‍ മുതല്‍ തിരുവനന്തപുരം വരെ ഫ്ലൈ പാസ് നടത്തും.

click me!