മൂന്ന് മാസത്തിനിടെ ഒമാനില്‍ നിന്ന് മടങ്ങിയത് 40,000ത്തോളം പ്രവാസികള്‍

By Web TeamFirst Published Jun 22, 2020, 12:22 PM IST
Highlights

ഒമാനിൽ നിന്നും മടങ്ങിയ പ്രവാസികളിൽ 33,352 പേർ സ്വകാര്യസ്ഥാപനങ്ങളിലും 564 ജീവനക്കാർ സർക്കാർ മേഖലയിലും 5,956 പേർ   ഗാർഹിക രംഗത്തും പുറമെ കൃഷിയിടങ്ങളിലും തൊഴിലെടുക്കുന്നവരായിരുന്നു.

മസ്കറ്റ്: 2020 മാർച്ച് മുതൽ മെയ് വരെ ഒമാനില്‍ 39862 പ്രവാസികള്‍ കുറഞ്ഞതായി ഒമാൻ ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്റെ കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നു. 2020 മാർച്ചിൽ പ്രവാസി തൊഴിലാളികളുടെ എണ്ണം ഒമാനിൽ 1,662,113  ആയിരുന്നു. 2020 മെയ് അവസാനത്തോടെ 1,622,251 ആയി കുറഞ്ഞുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഒമാനിൽ നിന്നും മടങ്ങിയ പ്രവാസികളിൽ 33,352 പേർ സ്വകാര്യസ്ഥാപനങ്ങളിലും 564 ജീവനക്കാർ സർക്കാർ മേഖലയിലും 5,956 പേർ ഗാർഹിക രംഗത്തും പുറമെ കൃഷിയിടങ്ങളിലും തൊഴിലെടുക്കുന്നവരായിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ മേഖലകളും പ്രതിസന്ധിയിലായതു മൂലം കഴിഞ്ഞ രണ്ട് മാസമായി ഒമാനിൽ നിന്നും ധാരാളം വിദേശികളാണ് തൊഴിൽ നഷ്ടപ്പെട്ടും മറ്റും തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങിയത്.

കഴിഞ്ഞ 44 ദിവസങ്ങളിൽ 83 വിമാനങ്ങളിലായി 15033  ഇന്ത്യക്കാരും ഒമാനിൽ നിന്നും മടങ്ങുകയുണ്ടായി. അതോടൊപ്പം പാകിസ്ഥാൻ, ഫിലിപ്പീൻസ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെയും മടക്കയാത്രകൾ പുരോഗമിച്ചു വരികയാണ്.

350 കിലോ മയക്കുമരുന്നുമായി വിദേശി ഒമാനില്‍ പിടിയില്‍

click me!