350 കിലോ മയക്കുമരുന്നുമായി വിദേശി ഒമാനില്‍ പിടിയില്‍

By Web TeamFirst Published Jun 22, 2020, 8:55 AM IST
Highlights

പിടിക്കപ്പെട്ട ഏഷ്യൻ വംശജൻ രാജ്യത്തിനകത്ത് മയക്കു മരുന്ന് വിൽക്കുന്നതിനും ഒപ്പം മറ്റു രാജ്യങ്ങളിലേക്ക് ഇവ കടത്തുന്നതിനും പദ്ധതി ഒരുക്കിയിരുന്നുവെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

മസ്കറ്റ്: 350 കിലോ മയക്കുമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും കൈവശം വെച്ചിരുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരനെ റോയൽ ഒമാൻ പൊലീസ് പിടികൂടി. പിടിക്കപ്പെട്ട ഏഷ്യൻ വംശജൻ രാജ്യത്തിനകത്ത് മയക്കു മരുന്ന് വിൽക്കുന്നതിനും ഒപ്പം മറ്റു രാജ്യങ്ങളിലേക്ക് ഇവ കടത്തുന്നതിനും പദ്ധതി ഒരുക്കിയിരുന്നുവെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മയക്കുമരുന്ന് കൈവശം വെച്ചിരുന്ന ഏഷ്യൻ വംശജനെതിരെ നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞുവെന്ന് അധികൃതർ വ്യക്തമാക്കി. 

അബുദാബിയില്‍ പാര്‍ക്കിങ് ഫീസ് വീണ്ടും പ്രാബല്യത്തില്‍ വരുന്നു

click me!