സൗദിയില്‍ നിന്നുള്ള വിമാനത്തില്‍ അന്‍പതോളം യാത്രക്കാരെ കയറ്റിയില്ല

Published : Jun 03, 2019, 11:15 AM IST
സൗദിയില്‍ നിന്നുള്ള വിമാനത്തില്‍ അന്‍പതോളം യാത്രക്കാരെ കയറ്റിയില്ല

Synopsis

അവസാന നിമിഷം യാത്ര മുടങ്ങിയതോടെ പെരുന്നാള്‍ അവധിക്കാലത്ത് നാട്ടിലെത്താന്‍ പദ്ധതിയിട്ടിരുന്നവര്‍ പെരുവഴിയിലായി. പലരും അവധിക്കാലത്തെ തിരക്കിലും വന്‍തുക കൊടുത്ത് ടിക്കറ്റെടുത്തവരായിരുന്നു.

റിയാദ്: റിയാദില്‍ നിന്ന് കോഴിക്കോടേക്കുള്ള സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്ത അന്‍പതോളം യാത്രക്കാരെ കയറ്റിയില്ല. ഞയറാഴ്ച രാവിലെ 5.40ന് റിയാദില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍  യാത്ര ചെയ്യേണ്ടിയിരുന്നവരോടാണ് ലഗേജ് ചെക്ക് ഇന്‍ ചെയ്യാന്‍ ക്യൂവില്‍ നില്‍ക്കവെ, യാത്ര ചെയ്യാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചത്. 

അവസാന നിമിഷം യാത്ര മുടങ്ങിയതോടെ പെരുന്നാള്‍ അവധിക്കാലത്ത് നാട്ടിലെത്താന്‍ പദ്ധതിയിട്ടിരുന്നവര്‍ പെരുവഴിയിലായി. പലരും അവധിക്കാലത്തെ തിരക്കിലും വന്‍തുക കൊടുത്ത് ടിക്കറ്റെടുത്തവരായിരുന്നു.  ജിദ്ദയില്‍ നിന്നുള്ള കൂടുതല്‍ ഉംറ തീര്‍ത്ഥാടകരുണ്ടായിരുന്നതിനാല്‍ സീറ്റുകള്‍ നിറഞ്ഞുവെന്നായിരുന്നു അധികൃതരുടെ വിശദീകരണം. പകരം നാലാം തീയ്യതിയുള്ള വിമാനത്തില്‍ ഇവര്‍ക്ക് യാത്ര ചെയ്യാമെന്നാണ് അറിയിച്ചിരിക്കുന്നത്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റമദാനിൽ 3,000 ഉൽപ്പന്നങ്ങളിൽ 60%​ വരെ കിഴിവ് പ്രഖ്യാപിച്ച് യൂണിയൻ കോപ്
എമിറേറ്റ്സ് ഡ്രോ - 4 മില്യൺ ഡോളറിന് തൊട്ടരികെ എത്തി മൂന്നു പേർ; വിജയികളിൽ മലയാളിയും