സി കെ ചന്ദ്രപ്പന്‍ സ്മൃതി പുരസ്‌കാരം അരുണ്‍ രാഘവന്

By Web TeamFirst Published Apr 21, 2021, 9:43 PM IST
Highlights

യുവകലാസാഹിതി വെബ്സൈറ്റിൽ കൂടി ലഭിച്ച പൊതുജന നോമിനേഷനുകൾ കൂടി പരിഗണിച്ചാണ് അവാർഡ് നിർണയിച്ചത്. ഏപ്രിൽ 23 ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടക്കുന്ന ചടങ്ങിൽ സ്മൃതി പുരസ്കാരം നൽകും.

ദുബൈ: മികച്ച പാര്‍ലമന്റേറിയനും ഗോവന്‍ വിമോചന സമര പോരാളിയുമായിരുന്ന സി കെ ചന്ദ്രപ്പന്റെ പേരില്‍ യുവകലാസാഹിതി ഷാര്‍ജ ഘടകം ഏര്‍പ്പെടുത്തിയ സ്മൃതി പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അരുണ്‍ രാഘവന്. 2021 ദിര്‍ഹവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. 

 മാധ്യമ പ്രവർത്തകനായ രമേഷ് പയ്യന്നൂർ നേതൃത്വം നൽകിയ ജൂറിയാണ് 2021ലെ അവാർഡ് നിർണയം നടത്തിയത്. യുവകലാസാഹിതി വെബ്സൈറ്റിൽ കൂടി ലഭിച്ച പൊതുജന നോമിനേഷനുകൾ കൂടി പരിഗണിച്ചാണ് അവാർഡ് നിർണയിച്ചത്. ഏപ്രിൽ 23ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടക്കുന്ന ചടങ്ങിൽ സ്മൃതി പുരസ്കാരം നൽകും. ചടങ്ങ് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രമുഖ മാധ്യമപ്രവർത്തകൻ ടി കെ വിനോദൻ, സി കെ ചന്ദ്രപ്പൻ അനുസ്മരണ പ്രഭാഷണം നടത്തും.

click me!