സൗദിയില്‍ ഇന്നും ആയിരത്തിന് മുകളില്‍ കൊവിഡ് ബാധിതര്‍

Published : Apr 21, 2021, 07:59 PM ISTUpdated : Apr 21, 2021, 11:15 PM IST
സൗദിയില്‍ ഇന്നും ആയിരത്തിന് മുകളില്‍ കൊവിഡ് ബാധിതര്‍

Synopsis

രാജ്യത്ത് ഇതുവരെ അകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 4,08,038 ആയി. ഇതില്‍ 3,91,362 പേര്‍ രോഗമുക്തി നേടി.

റിയാദ്: സൗദി അറേബ്യയില്‍ തുടര്‍ച്ചയായി ഇന്നും ആയിരത്തിന് മുകളില്‍ പുതിയ കൊവിഡ് ബാധിതര്‍. ആരോഗ്യമന്ത്രാലയം ബുധനാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം പുതുതായി 1028 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗബാധിതരില്‍ 824 പേര്‍ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 12 പേര്‍ കൂടി മരിച്ചു.

രാജ്യത്ത് ഇതുവരെ അകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 4,08,038 ആയി. ഇതില്‍ 3,91,362 പേര്‍ രോഗമുക്തി നേടി. ആകെ മരണസംഖ്യ 6,858 ആയി. 9,818 പേര്‍ രോഗബാധിതരായി രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ചികിത്സയില്‍ കഴിയുന്നു. ഇതില്‍ 1,145 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ നില ഭേദമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 431, മക്ക 220, കിഴക്കന്‍ പ്രവിശ്യ 157, മദീന 45, അസീര്‍ 45, ജീസാന്‍ 30, തബൂക്ക് 25, അല്‍ഖസീം 22, വടക്കന്‍ അതിര്‍ത്തി മേഖല 14, നജ്‌റാന്‍ 13, ഹായില്‍ 11,  അല്‍ജൗഫ് 10, അല്‍ബാഹ 5.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സമാധാന സമീപനം അമേരിക്ക നശിപ്പിച്ചു, അമേരിക്കൻ സൈനികർ ഇറാന്റെ പിടിയിലെന്ന് അലി ലറിജാനി
വ്യോമാക്രമണ പ്രതിരോധത്തിനിടെ അവശിഷ്ടം വീണു, പ്രവാസി ഡ്രൈവ‍ർക്ക് ദാരുണാന്ത്യം, അൽ ബർഷയിൽ കൊല്ലപ്പെട്ടത് പാക് സ്വദേശിയെന്ന് സൂചന