വന്‍തോതില്‍ മയക്കുമരുന്നുമായി ഏഷ്യക്കാരന്‍ കുവൈത്തില്‍ അറസ്റ്റില്‍

Published : Oct 13, 2021, 10:27 PM IST
വന്‍തോതില്‍ മയക്കുമരുന്നുമായി ഏഷ്യക്കാരന്‍ കുവൈത്തില്‍ അറസ്റ്റില്‍

Synopsis

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ വിഭാഗം ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍(Kuwait) വന്‍തോതില്‍ മയക്കുമരുന്ന്(narcotics) കൈവശം വെച്ച ഏഷ്യക്കാരന്‍(Asian) അറസ്റ്റില്‍. ഫഹാഹീല്‍ ഏരിയയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. വില്‍പ്പനയ്ക്കായാണ് ഇയാള്‍ മയക്കുമരുന്ന് സൂക്ഷിച്ചത്.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ വിഭാഗം ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്. ഇവിടെ നിന്നും 10 കിലോഗ്രാം രാസവസ്തുക്കള്‍, 100 ഗ്രാം മെത്(ഷാബു) എന്നിവ ഉള്‍പ്പെടെ കണ്ടെത്തി. മയക്കുമരുന്ന് താന്‍ വില്‍പ്പനയ്ക്കായി എത്തിച്ചതാണെന്ന് പ്രതി കുറ്റസമ്മതം നടത്തി. തുടര്‍ നിയമ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രധാനമന്ത്രി മോദിയുടെ സന്ദർശനം; ഇന്ത്യയും ഒമാനും നാല് സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു
ദേശീയ ദിനം ആഘോഷിച്ച് ഖത്തർ, രാജ്യമെങ്ങും വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ, പൊതു അവധി