
കുവൈത്ത് : മയക്കുമരുന്ന് കലർന്ന പേപ്പറുകളുമായി കുവൈത്തിൽ പ്രവാസി അറസ്റ്റിൽ. ഏഷ്യക്കാരനാണ് പിടിയിലായത്. 10 എ 4 ഷീറ്റുകളിൽ മയക്കുമരുന്ന് കലർത്തി കടത്താൻ ശ്രമിക്കവെയാണ് കുവൈത്ത് നാർക്കോട്ടിക് ഉദ്യോഗസ്ഥർ കുടുക്കിയത്. കെമിക്കൽ മയക്കുമരുന്നിൽ മുക്കിയുണക്കി കടത്തുകയായിരുന്നു പ്രതിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ലഹരിക്കടത്ത് തടയാൻ കുവൈത്ത് പരിശോധന ശക്തമാക്കിയതോടെയാണ് ലഹരി സംഘങ്ങൾ അതിനൂതനമായ വഴികൾ പരീക്ഷിക്കുന്നത്.
ഇയാളിൽ നിന്നും മയക്കുമരുന്ന് കലർന്ന പേപ്പറുകൾ കൂടാതെ ശാബുവെന്ന പേരിലുള്ള അഞ്ച് ഗ്രാം മയക്കുമരുന്ന് വേറെയും പിടികൂടി. സ്റ്റാമ്പ് രൂപത്തിലുള്ള മയക്കുമരുന്നുകൾ നേരത്തെ തന്നെ പ്രചാരത്തിലുള്ളവയാണ്. അത് എ4 രൂപത്തിലേക്ക് വരുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്നാണ് തെളിയിക്കുന്നതെന്നും വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam