കാമുകിയുമായുള്ള വീഡിയോ കോളിനിടെ പ്രവാസി ജീവനൊടുക്കി

Published : Apr 22, 2020, 04:24 PM IST
കാമുകിയുമായുള്ള വീഡിയോ കോളിനിടെ പ്രവാസി ജീവനൊടുക്കി

Synopsis

ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍സ് റൂമില്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്ത് കുതിച്ചെത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

കുവൈത്ത് സിറ്റി: കാമുകിയുമായുള്ള വീഡിയോ കോളിനിടെ പ്രവാസി ആത്മഹത്യ ചെയ്തു. കുവൈത്തിലെ ഫര്‍വാനിയയിലായിരുന്നു സംഭവമെന്ന് പ്രാദേശിക മാധ്യമമായ അല്‍ അന്‍ബ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച ഇയാള്‍ ഇത് തത്സമയം കാണുന്നതിനായി കാമുകിയെ വീഡിയോ കോള്‍ ചെയ്യുകയായിരുന്നു. ഇവര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍സ് റൂമില്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്ത് കുതിച്ചെത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കയറില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അഭിമാനാർഹമായ 54 വർഷങ്ങൾ, ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ ബഹ്റൈൻ, രാജ്യത്ത് പൊതു അവധി
സൗദി അറേബ്യയിൽ തിമിർത്തുപെയ്ത് മഴ, റോഡുകളിൽ വെള്ളക്കെട്ട്, നിരവധി വാഹനങ്ങൾ മുങ്ങി