യുഎഇയില്‍ മലയാളി ബാലനെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published : Apr 22, 2020, 01:59 PM ISTUpdated : Apr 22, 2020, 02:05 PM IST
യുഎഇയില്‍ മലയാളി ബാലനെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Synopsis

വിവരം ലഭിച്ചതനുസരിച്ച് പൊലീസ്, പാരമെഡിക്കല്‍ സംഘങ്ങള്‍ ഫ്ലാറ്റിലെത്തി. ഇവര്‍ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. 

ഷാര്‍ജ: മലയാളി ബാലനെ ഷാര്‍ജ അല്‍ ഖാസിമിയയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍, കൂത്തുപറമ്പ് സ്വദേശി ഷാനി ദേവസ്യ പുന്നക്കലിന്റെയും ഷീബയുടെയും മകന്‍ ഡേവിഡ്(10) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

റയാന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഡേവിഡ്. വിവരം ലഭിച്ചതനുസരിച്ച് പൊലീസ്, പാരമെഡിക്കല്‍ സംഘങ്ങള്‍ ഫ്ലാറ്റിലെത്തി. ഇവര്‍ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. വിദഗ്ധ പരിശോധനയ്ക്കായി മൃതദേഹം ഫോറന്‍സിക് ലാബിലേക്ക് മാറ്റി. മരണകാരണം എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. സംഭവത്തില്‍   പൊലീസ്  കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഖത്തറിൽ മേഘാവൃത കാലാവസ്ഥ വെള്ളിയാഴ്ച വരെ തുടരും; ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
ബോണ്ടി വെടിവയ്പ്, പരിക്കേറ്റ പ്രതിക്കെതിരെ 15 പേരുടെ കൊലപാതകം അടക്കം 59 കുറ്റങ്ങൾ