ഏഷ്യാനെറ്റ് ന്യൂസ് വിദ്യാഭ്യാസ മേളയ്ക്ക് ഇന്ന് ദുബായില്‍ തുടക്കം

Published : Nov 14, 2019, 12:16 AM ISTUpdated : Nov 14, 2019, 12:32 AM IST
ഏഷ്യാനെറ്റ് ന്യൂസ് വിദ്യാഭ്യാസ മേളയ്ക്ക് ഇന്ന് ദുബായില്‍ തുടക്കം

Synopsis

പ്ലസ്ടു കഴിഞ്ഞ് തെരഞ്ഞെടുക്കേണ്ട കോഴ്‌സുകൾ, ഉയർന്നു വരുന്ന ജോലി സാധ്യതകൾ, കോഴ്‌സുകളും കോളജുകളും തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ചു പ്രശസ്‌ത കരിയർ വിദഗ്‌ധര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും

ദുബായ്: ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ മേളയ്ക്ക് ഇന്ന് ദുബായില്‍ തുടക്കമാവും. ഇരുപത്തഞ്ചോളം കോളജുകളും വിദേശ സര്‍വകലാശാലകളും രണ്ട് ദിവസം നീളുന്ന ഡിസ്കവര്‍ ഗ്ലോബല്‍ എജുക്കേഷന്‍റെ ഭാഗമാകും. ഏഷ്യാനെറ്റ് ന്യൂസും ഇരുപത്തിയഞ്ചോളം കോളേജുകളും വിദേശ സര്‍വകലാശാലകളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസമേള രാവിലെ 10 മണി മുതലാണ് തുടങ്ങുക.

ഷെയ്ഖ് സായിദ് റോഡിലെ ക്രൗണ്‍പ്ലാസയില്‍ നടക്കുന്ന മേളയില്‍ പ്ലസ്ടു കഴിഞ്ഞ് തെരഞ്ഞെടുക്കേണ്ട കോഴ്‌സുകൾ, ഉയർന്നു വരുന്ന ജോലി സാധ്യതകൾ, കോഴ്‌സുകളും കോളജുകളും തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ചു പ്രശസ്‌ത കരിയർ വിദഗ്‌ധര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും.

ഗള്‍ഫിലെ വിദ്യാര്‍ത്ഥികളുടെ സുരക്ഷ സംബന്ധിച്ച വിഷയത്തില്‍ ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗ തലവന്‍ ഡോ. മുരളി തുമ്മാരുകുടി വിദ്യാര്‍ത്ഥികളും അധ്യാപകരുമായി സംവദിക്കും. ഇന്ത്യയിലേയും യുഎഇയിലേയും പ്രമുഖ സര്‍വകലാശാലകളിലെ പണ്ഡിതന്മാരും പ്രമുഖരുമായും ഇടപഴകാനുള്ള അവസരം കൂടിയാണ് ഡിസ്കവര്‍ ഗ്ലോബല്‍ എജുക്കേഷന്‍ ഒരുക്കുന്നത്.

കരിയര്‍ വിദഗ്ധനും ലൈഫോളജിസ്റ്റുമായി പ്രവീണ്‍ പരമേശ്വര്‍ വിദ്യാഭ്യാസമേള നിയന്ത്രിക്കും. പ്ലസ്ടുവിന് ശേഷം യുഎഇയിലും വിദേശത്തും പഠിക്കാനുള്ള അവസരത്തെകുറിച്ച് സര്‍വകലാശാല അധികൃതര്‍ വിശദീകരിക്കും. എമിറേറ്റ്സ് ഏവിയേഷന്‍ അക്കാദമി, ബ്രിട്ടീഷ് കൗണ്‍സില്‍, യൂണിവേഴ്സിറ്റി ഓഫ് വോളങ്ങോ, അമിട്ടി യൂണിവേഴ്സിറ്റി, തുടങ്ങിയ പേരുകേട്ട സര്‍വകലാശാലകള്‍ വിദ്യാഭ്യാസ മേളയുടെ ഭാഗമാകും. ഓണ്‍ലൈന്‍വഴി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് തത്സമയ റജിസ്ട്രേഷനും സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിൽ 15 സ്വകാര്യ ഫാർമസികൾ പൂട്ടാൻ ഉത്തരവ്, ലൈസൻസുകൾ റദ്ദാക്കി
മക്ക ഗ്രാൻഡ് മോസ്ക്കിൽ നിന്ന് താഴേക്ക് ചാടി യുവാവ്, ജീവൻ പണയം വെച്ചും രക്ഷിക്കാൻ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്