
ദുബായ്: സ്ത്രീശക്തി പുരസ്കാരം 2022 യുഎഇ എഡിഷൻ പുരസ്കാര സമര്‍പ്പണം ഇന്ന് ദുബായിൽ. പ്രശസ്ത ചലച്ചിത്രതാരം രേവതിയാണ് പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. പ്രമുഖ സംഗീതബാന്‍ഡ് ഊരാളിയുടെ സംഗീതനിശയും ചടങ്ങിലുണ്ടാകും
മാതൃകാപരമായ ഇടപെടലുകളിലൂടെ മറ്റുള്ളവരുടെ ജീവിത്തതിൽ നല്ല മാറ്റങ്ങൾക്ക് വഴിതെളിച്ച വനിതകളെ ആദരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. ചരിത്രത്തിലാദ്യമായി സ്ത്രീശക്തി പുരസ്കാരം കടൽ കടന്നെത്തുമ്പോൾ, ആ പാരമ്പര്യം ഏറ്റുവാങ്ങുന്നത് അര്‍ഹമായ കൈകളാണ്. യുഎഇയിലെ വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ തുടക്കം കുറിച്ച മറിയാമ്മ വര്‍ക്കിയ്ക്ക് സ്ത്രീശക്തി പുരസ്കാരം മരണാന്തര ബഹുമതിയായി സമര്‍പ്പിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്.
യുഎഇയിലെ ആദ്യ വനിതാ ഡോക്ടറായ സുലേഖ ദൗദിനെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം നൽകി ആദരിക്കും. സാമൂഹ്യപ്രവര്‍ത്തക, കംപാഷനേറ്റ് ഐക്കൺ, സോഷ്യൽ മീഡിയ സ്റ്റാര്‍ എന്നീ മേഖലകളില്‍ മികവുറ്റ പ്രവര്‍ത്തനങ്ങൾ നടത്തുന്ന മൂന്നു വനിതകൾക്കും സ്ത്രീശക്തി പുരസ്കാരം നൽകും. യുഎഇയിലെ സംഘടനാ നേതാക്കളും പ്രമുഖവ്യക്തിത്വങ്ങളും ശുപാര്‍ശ ചെയ്ച പേരുകളിൽ നിന്ന് എംജി സര്‍വകലാശാല മുൻ പ്രോ വി.സി ഷീന ഷുക്കൂര്‍ അധ്യക്ഷയായ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ നിശ്ചയിച്ചത്. ഒട്ടേറെ വനിതൾക്ക് മുഖ്യധാരയിലേക്ക് വരാൻ പ്രചോദനം നൽകുന്നതാണി സ്ത്രീശക്തി പുരസ്കാരമെന്ന് മുഖ്യാതിഥി രേവതി ദുബായിൽ പറഞ്ഞു
ഏഷ്യാനെറ്റ് ന്യൂസ് ഏക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ പുരസ്കാരദാന ചടങ്ങിൽ അധ്യക്ഷത വഹിക്കും. വെണ്ണക്കല്ലിൽ തീര്‍ത്ത സ്ത്രീശക്തി പുരസ്കാരവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. പ്രശസ്ത സംഗീത ബാന്‍ഡ് ഊരാളിയുടെ സംഗീത നിശയും ചടങ്ങിന് മാറ്റൂകൂട്ടും. ഇതാദ്യമായാണ് ഊരാളി ബാന്‍ഡ് ഗൾഫിൽ പരിപാടി അവതരിപ്പിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ