ലഹരിമരുന്ന് കടത്ത്; യുഎഇയില്‍ ഏഷ്യന്‍ സംഘം പിടിയില്‍

By Web TeamFirst Published May 20, 2021, 8:46 AM IST
Highlights

പ്രത്യേക ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടാനായത്. 115.27 കിലോഗ്രാം മയക്കുമരുന്നും 51,790 ലഹരി ഗുളികകളും ഇതിലൂടെ പിടിച്ചെടുത്തു.

ഷാര്‍ജ: ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച ഏഴംഗ സംഘത്തെ ഷാര്‍ജയില്‍ അറസ്റ്റ് ചെയ്തു. ഏഷ്യക്കാരാണ് പിടിയിലായത്. പെരുന്നാള്‍ അവധി ദിവസങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് ഇവര്‍ പിടിയിലായതെന്ന് ഷാര്‍ജ പൊലീസ് ലഹരി വിരുദ്ധ വിഭാഗം ഡയറക്ടര്‍ ലഫ്. കേണല്‍ മാജിദ് അല്‍ അസ്സം പറഞ്ഞു. 

പ്രത്യേക ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടാനായത്. 115.27 കിലോഗ്രാം മയക്കുമരുന്നും 51,790 ലഹരി ഗുളികകളും ഇതിലൂടെ പിടിച്ചെടുത്തു. കടല്‍മാര്‍ഗം വിവിധ മേഖലകളിലേക്ക് ലഹരിമരുന്ന് എത്തിക്കാനായിരുന്നു ഇവരുടെ ശ്രമം.  എന്നാല്‍ തീരദേ സേനയുമായി സഹകരിച്ച് നടത്തിയ പരിശോധനയില്‍ പ്രതികള്‍ കുടുങ്ങുകയായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!