
കുവൈത്ത് സിറ്റി: കുവൈത്തിൽ പട്രോൾ വാഹനങ്ങളിലടക്കം ഇടിച്ച ശേഷം രക്ഷപ്പെട്ട ബിദൂൺ അറസ്റ്റിൽ. അബു ഹലീഫ തീരദേശ റോഡിലാണ് സംഭവം. പബ്ലിക് സെക്യൂരിറ്റി പട്രോളിംഗ് സംഘം ഒരു സംശയാസ്പദമായ വാഹനം കണ്ടെത്തുകയും ഡ്രൈവറോട് നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഡ്രൈവർ രക്ഷപെടാൻ ശ്രമിക്കുകയും ഒരു പട്രോൾ വാഹനത്തിൽ ഇടിക്കുകയും ചെയ്തു. തുടർന്ന് ഇയാളെ പിന്തുടരുന്നതിനിടെ മുന്നോട്ടുള്ള റോഡ് തടയാൻ മറ്റ് പട്രോളിംഗ് സംഘങ്ങൾക്ക് അധികൃതർ നിർദ്ദേശം നൽകി. ഉദ്യോഗസ്ഥർ അടുത്തേക്ക് വന്നപ്പോൾ പ്രതി ഒരു ഉദ്യോഗസ്ഥനെയും ഇടിച്ചു വീഴ്ത്താൻ ശ്രമിച്ചു. ഒടുവിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു പിസ്റ്റളും കത്തിയും മയക്കുമരുന്നും ഇയാളിൽ നിന്ന് കണ്ടെത്തി. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ ബന്ധപ്പെട്ട അതോറിറ്റിയുടെ കസ്റ്റഡിയിൽ വെച്ചിരിക്കുകയാണ്.
read more: ദീർഘനാൾ അജ്ഞാത മൃതദേഹമായി മോർച്ചറിയിൽ, തമിഴ്നാട് സ്വദേശിയുടെ മൃതദേഹം റിയാദിൽ ഖബറടക്കി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ