
ദോഹ: ഖത്തറിൽ പിടിച്ചെടുത്ത വാഹനങ്ങളുടെ വിൽപ്പനയ്ക്കായുള്ള പൊതു ലേലം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ പൊതു ലേല സമിതി അറിയിച്ചു. സൗം ആപ്ലിക്കേഷൻ വഴിയാണ് വാഹനങ്ങൾ ലേലം ചെയ്യുന്നത്. സെപ്റ്റംബർ 22 തിങ്കളാഴ്ച രാവിലെ 8 മണിക്ക് ആരംഭിച്ച ലേലം സെപ്റ്റംബർ 24 രാത്രി 11 മണി വരെ തുടരും. ലേല കാലയളവിൽ, ഇൻഡസ്ട്രിയൽ ഏരിയ– സ്ട്രീറ്റ് 52ലുള്ള ട്രാഫിക് സീഷർ യാർഡിൽ, വാഹനങ്ങൾ പൊതുജനങ്ങൾക്ക് പരിശോധനയ്ക്കായി പ്രദർശിപ്പിച്ചിരിക്കും. ദിവസവും ഉച്ചകഴിഞ്ഞ് 3 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് പരിശോധനയ്ക്ക് അനുവദിച്ചിരിക്കുന്ന സമയം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ