
ദുബായ്: യുഎഇ വിസ ഒറിജിനലാണോ വ്യാജമാണോയെന്ന് ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി പരിശോധിച്ചറിയാം. വിനോദ സഞ്ചാരികളേയും തൊഴിലന്വേഷകരേയും വഞ്ചിച്ച് പണം തട്ടുന്നവരുടെ എണ്ണം വർദ്ധിച്ച പശ്ചാത്തലത്തിലാണ് ദുബായ് താമസ-കുടിയേറ്റ വകുപ്പിന്റെ പുതിയ നീക്കം.
മലയാളികളടക്കം പ്രതിമാസം ആയിരക്കണക്കിനു പേരാണ് തൊഴില്‍തേടി യുഎഇയിലെത്തുന്നത്. ഇക്കൂട്ടരില്‍ തൊഴില്‍ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം വര്‍ദ്ധിച്ച പശ്ചാത്തലത്തിലാണ് തങ്ങള്‍ക്ക് ലഭിച്ച വിസ അസ്സലാണോ വ്യാജമാണോയെന്ന് ഓണ്‍ലൈന്‍ വഴിയറിയാന്‍ ദുബായി താമസ-കുടിയേറ്റ വകുപ്പ് സംവിധാനമൊരുക്കിയത്. www.amer.ae വെബ്സൈറ്റിൽ വിസ എൻക്വയറി വിഭാഗത്തിൽ ക്ലിക്ക് ചെയ്ത് വീസ നമ്പർ, പേര്, ജനന തീയതി, രാജ്യം എന്നിവ നല്‍കിയാല്‍ വിവരങ്ങള്‍ ലഭിക്കും. ഒറിജിനല്‍ വിസയാണെങ്കിൽ വിസയുടെ പകർപ്പ് കാണാം. ഇഷ്യൂ ചെയ്ത തീയതിയും തീരുന്ന കാലാവധിയും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. വ്യാജനാണെങ്കിൽ മിസ് മാച്ച് എന്ന് കാണിക്കും. എമിഗ്രേഷൻ, ആമർ സെന്റർ, തസ്ഹീൽ സെന്റർ, അംഗീകൃത ടൈപ്പിങ് സെന്ററുകൾ എന്നിവിടങ്ങളിലൂടെയും ഇക്കാര്യങ്ങള്‍ പരിശോധിക്കാം. ദുബായ് താമസ കുടിയേറ്റ വകുപ്പിന്റെ മൊബൈൽ ആപ്ലിക്കേഷനിലൂടെയും വീസ ഒറിജിനലാണോ എന്ന് അറിയാനാകുമെന്നും അധികൃതര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam