രാജ്യത്ത് അതിശൈത്യമെന്ന പ്രചാരണങ്ങള്‍ തള്ളി അധികൃതര്‍

By Web TeamFirst Published Jan 22, 2020, 11:15 PM IST
Highlights

രാജ്യത്ത് അസാധാരണമായ ശൈത്യവും മഞ്ഞും ഉണ്ടാകുമെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് കാലാവസ്ഥാ വകുപ്പ് അധികൃതര്‍. 

ദോഹ: രാജ്യത്ത് അസാധാരണമായ ശൈത്യവും മഞ്ഞും ഉണ്ടാകുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്ന് കാലാവസ്ഥാ വകുപ്പ്. ജനുവരി 26 മുതല്‍ രാജ്യത്ത് താപനിലയില്‍ ഗണ്യമായ കുറവ് ഉണ്ടാകും. രാജ്യത്തിന്‍റെ തെക്കന്‍ മേഖലയില്‍ കുറഞ്ഞ താപനില 10 ഡിഗ്രി സെല്‍ഷ്യസിലേക്കെത്തും. ദോഹയില്‍ ഇത്തവണത്തെ ശൈത്യത്തില്‍ കുറഞ്ഞ താപനില 12 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തിയേക്കും. 

Read More: വൈഫൈ ഇന്റര്‍നെറ്റ് പങ്കുവെച്ചതിന് പ്രവാസിക്ക് ശിക്ഷ വിധിച്ചു

ഈ മാസം ദോഹയില്‍ രേഖപ്പെടുത്തുന്ന ശരാശരി കുറഞ്ഞ താപനില 13.5 ഡിഗ്രി സെല്‍ഷ്യസായിരിക്കും. ജനുവരി 14ന് സംഭവിച്ച ശീതതരംഗത്തില്‍ അബു സമ്രയില്‍ 5.6 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില രേഖപ്പെടുത്തിയത്. ഔദ്യോഗിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അധികൃതര്‍ അറിയിച്ചു.  

click me!