
ദുബൈ: 54-ാമത് ദേശീയ ദിനം ആഘോഷിക്കാൻ യുഎഇ ഒരുങ്ങിക്കഴിഞ്ഞു. രാജ്യത്തെ താമസക്കാർക്ക് നാല് ദിവസം ശമ്പളത്തോടു കൂടിയ അവധി ലഭിക്കും. ദേശീയ ദിനാഘോഷങ്ങൾക്കായുള്ള അന്തിമ തയ്യാറെടുപ്പുകൾ നടക്കുന്നതിനിടെ അവധിക്കാലം സുരക്ഷിതവും ആസ്വാദ്യകരവുമാക്കാൻ ആഭ്യന്തര മന്ത്രാലയം മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ആഘോഷങ്ങൾ റോഡ് സുരക്ഷയ്ക്ക് ഭീഷണിയാവരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ജീവന് അപകടമുണ്ടാക്കുകയോ ട്രാഫിക് തടസ്സപ്പെടുത്തുകയോ ചെയ്യുന്ന പ്രവർത്തനങ്ങൾക്കെതിരെ അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിയമം പാലിക്കാത്ത വാഹനങ്ങൾക്കെതിരെ കനത്ത നടപടിയുണ്ടാകുമെന്നും, വാഹനങ്ങൾ കണ്ടുകെട്ടുകയും പിഴ ചുമത്തുകയും ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
ദേശീയ ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും, ട്രാഫിക്, സുരക്ഷാ നിയമങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണ്. യുഎഇയുടെ പതാക ഉയർത്തുന്നത് രാജ്യസ്നേഹം പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ്. എന്നാൽ, ഇത് കൃത്യമായും ആദരവോടെയും ചെയ്യണം. യുഎഇ പതാക പ്രദർശിപ്പിക്കേണ്ടതിനെക്കുറിച്ച് അധികൃതർ 15 നിയമങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ശരിയായ നിറങ്ങളും അളവുകളും ഉപയോഗിക്കുക, പതാക വൃത്തിയുള്ളതും നല്ല നിലയിലുള്ളതുമാണെന്ന് ഉറപ്പാക്കുക, രാജ്യത്തിന്‍റെ ചിഹ്നത്തെ അനാദരിക്കുന്ന രീതിയിൽ ഒരിക്കലും സ്ഥാപിക്കാതിരിക്കുക എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ