Free Covid Tests : ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ സൗജന്യ പിസിആര്‍ പരിശോധന ഉപയോഗപ്പെടുത്തണമെന്ന് അധികൃതര്‍

Published : Dec 21, 2021, 08:06 PM IST
Free Covid Tests : ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ സൗജന്യ പിസിആര്‍ പരിശോധന ഉപയോഗപ്പെടുത്തണമെന്ന് അധികൃതര്‍

Synopsis

ജീവനക്കാര്‍ക്ക് ഷെഫാ ആപ്ലിക്കേഷന്‍ വഴിയോ ആരോഗ്യ മന്ത്രാലയത്തിന്റെ സ്മാര്‍ട്ട് ഫോംസ് വെബ് ലിങ്ക് വഴിയോ ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ സൗജന്യ കൊവിഡ് പിസിആര്‍ പരിശോധനയ്ക്ക് ബുക്ക് ചെയ്യാം.  

അബുദാബി: യുഎഇയില്‍ (UAE)ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ (federal government employees )സൗജന്യ കൊവിഡ് പിസിആര്‍ പരിശോധന(Free Covid PCR Test) ഉപയോഗപ്പെടുത്തണമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ്(എഫ്എഎച്ച്ആര്‍). ആരോഗ്യ മന്ത്രാലയം നല്‍കുന്ന സൗജന്യ പിസിആര്‍ പരിശോധനാ സൗകര്യം പ്രയോജനപ്പെടുത്താന്‍ എഫ്എഎച്ച്ആര്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

ജീവനക്കാര്‍ക്ക് ഷെഫാ ആപ്ലിക്കേഷന്‍ വഴിയോ ആരോഗ്യ മന്ത്രാലയത്തിന്റെ സ്മാര്‍ട്ട് ഫോംസ് വെബ് ലിങ്ക് വഴിയോ ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ സൗജന്യ കൊവിഡ് പിസിആര്‍ പരിശോധനയ്ക്ക് ബുക്ക് ചെയ്യാം.

അബുദാബി: യുഎഇയിലെ(UAE) എല്ലാ എമിറേറ്റുകളിലെയും ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഫെഡറല്‍ ഗവണ്‍മെന്റ്(federal government departments) സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ഗ്രീന്‍ പാസ്(Green Pass) സംവിധാനം. 2022 ജനുവരി മൂന്ന് മുതല്‍ വാക്‌സിനേഷന്‍(Vaccination) പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും, ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവര്‍ക്കും(ബൂസ്റ്റര്‍ ഡോസിന് യോഗ്യരായവര്‍)മാത്രമാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഓഫീസിലേക്ക് പ്രവേശനം അനുവദിക്കുക. 

അല്‍ ഹൊസ്ന്‍ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് നിലനിര്‍ത്താന്‍ എല്ലാ 14 ദിവസം കൂടുമ്പോഴും പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലവും ആവശ്യമാണ്. എല്ലാ ജീവനക്കാരും ഫെഡറല്‍ ഗവണ്‍മെന്റ് സേവനങ്ങള്‍ ആവശ്യമുള്ള താമസക്കാരും സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവേശനത്തിന് കൊവിഡ് സുരക്ഷാ പ്രൊട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണം. 16 വയസ്സില്‍ താഴെയുള്ള കുട്ടികളെ ഗ്രീന്‍ പാസ് പ്രോട്ടോക്കോളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കൃത്യമായ ഇടവേളകളില്‍ കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പാക്കാത്തവരുടെ ഗ്രീന്‍ സ്റ്റാറ്റസ് ഗ്രേ നിറത്തിലാകും. ഇവര്‍ക്ക് ഫെഡറല്‍ ഗവണ്‍മെന്റ് ഓഫീസുകളില്‍ പ്രവേശനം അനുവദിക്കില്ല. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി ആറ് മാസം കഴിഞ്ഞവര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ