
മനാമ: നിയമ വിധേയമായല്ലാതെ ഇപ്പോള്‍ ബഹ്റൈനില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പ്രവാസികള്‍ മാര്‍ച്ച് നാലാം തീയ്യതിക്ക് മുമ്പ് തങ്ങളുടെ രേഖകള്‍ ശരിയാക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ഫ്ലെക്സി പെര്‍മിറ്റുകള്‍ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ അത്തരം പെര്‍മിറ്റുകള്‍ ഉണ്ടായിരുന്നവരും തൊഴില്‍ രേഖകള്‍ ശരിയാക്കണം. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അടുത്ത മാസം ആദ്യം മുതല്‍ തന്നെ ബഹ്റൈനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനകള്‍ ആരംഭിക്കുകയും നിയമലംഘകരെ കണ്ടെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയും നാടുകടത്തുകയും ചെയ്യുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. കാലാവധി കഴിഞ്ഞതോ സാധുതയില്ലാത്തതോ ആയ വിസകളിലോ ഫ്ലെക്സി പെര്‍മിറ്റുകളിലോ തുടരുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാനുള്ള ലേബര്‍ രജിസ്‍ട്രേഷന്‍ പ്രോഗ്രാം ഉപയോഗപ്പെടുത്താം. എന്നാല്‍ രാജ്യത്ത് ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരും അല്ലെങ്കില്‍ നിലവിലുള്ള പെര്‍മിറ്റുകളുടെ ലംഘനങ്ങള്‍ നടത്തിയവരും ഇതിന് യോഗ്യരല്ല.
അംഗീകൃത രജിസ്‍ട്രേഷന് സെന്ററുകള്‍ വഴി പ്രവാസികള്‍ക്ക് തങ്ങള്‍ ലേബര്‍ രജിസ്‍ട്രേഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ യോഗ്യരാണോ എന്ന് പരിശോധിക്കാം. എല്ലെങ്കില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോരിറ്റിയുടെ വെബ്‍സൈറ്റായ www.lmra.bh വഴിയോ അല്ലെങ്കില്‍ +97333150150 എന്ന നമ്പറിലേക്ക് വ്യക്തിഗത നമ്പറുകള്‍ എസ്എംഎസ് അയച്ചോ അതുമല്ലെങ്കില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ കോള്‍ സെന്ററില്‍ +97317103103 എന്ന നമ്പറിലേക്ക് വിളിച്ചോ അന്വേഷിക്കുകയും ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ