നിങ്ങൾ പാടിയ ഏതെങ്കിലും ഒരു മാപ്പിളപ്പാട്ട് വീഡിയോ ജൂലായ് 23 ആം തീയ്യതി രാത്രി 12 മണിക്കകം സംഘാടകര്‍ക്ക് അയച്ചുകൊടുത്ത് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
മനാമ: ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം ഈദ് ആഘോഷത്തിന്റെ ഭാഗമായി 'ബലിപെരുന്നാൾ ഓൺലൈൻ ഇശൽ' എന്ന പേരിൽ മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. നിങ്ങൾ പാടിയ ഏതെങ്കിലും ഒരു മാപ്പിളപ്പാട്ട് വീഡിയോ ജൂലായ് 23 ആം തീയ്യതി രാത്രി 12 മണിക്കകം സംഘാടകര്‍ക്ക് അയച്ചുകൊടുത്ത് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
രണ്ട് വിഭാഗങ്ങളിലായിട്ടായിരിക്കും മത്സരങ്ങൾ. 5 മുതൽ 17 വയസ്സ് വരെയും 18 വയസ്സിന് മുകളിലുള്ളവരും.
ഏത് മാപ്പിളപ്പാട്ടും പാടാവുന്നതാണ്.
മത്സരത്തിനായി തത്സമയം പാടിയ ഒരു പാട്ടു താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചു തരുക.
വീഡിയോ 5 മിനിറ്റിൽ കൂടരുത്,സമയക്രമം പാലിക്കാത്ത പാട്ടുകൾ പരിഗണിക്കുന്നതല്ല
വിധി നിർണയത്തിൽ ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും
വിധി കർത്താക്കൾ നിർണ്ണയിക്കുന്ന വിജയികൾക്ക് പുറമെ ബി.കെ.എസ്.എഫ് ഫേസ്‍ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോക്ക് ലഭിക്കുന്ന ലൈക്ക് അനുസരിച്ചു ബി.കെ.എസ്.എഫ് ബെസ്റ്റ് ഓൺലൈൻ സിംഗർ അവാർഡും നൽകുന്നതാണ്.
മത്സരം ബഹ്‌റൈൻ പ്രവാസികൾക്കിടയിൽ മാത്രമായിരിക്കും
രണ്ട് കാറ്റഗറിയിലും മത്സര വിജയികൾക്ക്
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റും നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് സുഭാഷ് , മണിക്കുട്ടൻ എന്നിവരെ ബന്ധപ്പെടാം.
രജിസ്റ്റർ ചെയ്യേണ്ട വാട്ട്സ് ആപ്പ് നമ്പറുകൾ +97333780699, +97338899576