ബഹ്റൈനിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു

Published : Sep 16, 2022, 05:47 PM ISTUpdated : Sep 16, 2022, 05:59 PM IST
ബഹ്റൈനിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു

Synopsis

ലോകാരോഗ്യ സംഘടനയുടെ  കണക്ക് അനുസരിച്ച് നൂറ് രാജ്യങ്ങളിലായി 41000 പേർക്കാണ് കഴിഞ്ഞ ഓഗസ്റ്റ് വരെ  രോഗം സ്ഥിരീകരിച്ചത്.

മനാമ: ബഹ്റൈനിൽ ആദ്യ മങ്കി പോക്സ് റിപ്പോർട്ട് ചെയ്തു. വിദേശത്തുപോയി മടങ്ങിയെത്തിയ പ്രവാസിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾക്ക് രോഗലക്ഷണങ്ങൾ ഉണ്ടെന്നും  ഐസലേഷനിൽ ചികിൽസിച്ച് വരികയാണെന്നും  ആരോഗ്യമന്ത്രാലയം അറിയിച്ചു.

ലോകാരോഗ്യ സംഘടനയുടെ  കണക്ക് അനുസരിച്ച് നൂറ് രാജ്യങ്ങളിലായി 41000 പേർക്കാണ് കഴിഞ്ഞ ഓഗസ്റ്റ് വരെ  രോഗം സ്ഥിരീകരിച്ചത്. മങ്കി പോക്സ് കേസുകൾ കുറഞ്ഞുവരികയാണെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കഴിഞ്ഞ ദിവസം WHO ഡയറക്ടർ ഡോ. ടെഡ്രോസ് അദാനോം ആവശ്യപ്പെട്ടിരുന്നു.

മങ്കിപോക്സ് വാക്‌സിനുകൾ 100 ശതമാനം ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന

അതേസമയം മങ്കിപോക്‌സിനെതിരെയുള്ള വാക്‌സിനു വേണ്ടി ബഹ്‌റൈനില്‍ പ്രീ-രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു.  മുന്‍ഗണനാ ക്രമത്തിലാണ് വാക്‌സിന്‍ വിതരണം ചെയ്യുക. 

healthalert.gov.bh എന്ന വെബ്‌സൈറ്റ് വഴിയോ 444 എന്ന ഹോട്ട്‌ലൈന്‍ നമ്പരില്‍ വിളിച്ചോ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉയര്‍ന്ന രോഗവ്യാപന സാധ്യതയുള്ളവര്‍ക്കും വാക്‌സിന്‍ ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യും. വാക്‌സിന്‍ എടുക്കാന്‍ താല്‍പ്പര്യമുള്ള പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അടുത്ത ഘട്ടത്തില്‍ വാക്‌സിന്‍ സൗജന്യമായി നല്‍കും. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ പരിശോധന, ഐസൊലേഷന്‍, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ചതായി ബഹ്‌റൈന്‍ മന്ത്രാലയം അറിയിച്ചു. 

ലോകത്താദ്യമായി മങ്കിപോക്സും കൊവിഡും എയ്ഡ്സും ഒരേസമയം ഒരാളിൽ സ്ഥിരീകരിച്ചു

ഗൾഫ് രാജ്യങ്ങളിൽ അരിവില കുത്തനെ കൂടുമെന്ന് മുന്നറിയിപ്പ്; ഇരുപത് ശതമാനം വരെ വില വര്‍ധിച്ചേക്കാം

ദുബൈ: ഇന്ത്യയിൽ നിന്നുള്ള അരി കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ തീരുവ ഏര്‍പ്പെടുത്തിയതോടെ ഗൾഫ് രാജ്യങ്ങളിൽ അരിവില കുത്തനെ കൂടുമെന്ന് മുന്നറിയിപ്പ്. ഇത് കാരണം വിപണിയില്‍ ഇരുപത് ശതമാനം വരെ വില വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്.

പ്രവാസികൾ വലിയ തോതിൽ ഉപയോഗിക്കുന്ന രണ്ട് ഇനങ്ങൾക്കാണ് കേന്ദ്ര സര്‍ക്കാര്‍ 20 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉപഭോഗം കുറവുള്ള ബസുമതി അരിക്ക് തീരുവ ഏര്‍ടുത്തിയിട്ടില്ല. പുതിയ തീരുവയ്ക്ക് ആനുപാതികമായ വിലവര്‍ധന വിപണിയിലുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിലെ അരി ഉൽപാദനത്തിൽ കുറവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ കയറ്റുമതി തീരുവ ഏര്‍പ്പെടുത്തിയത്. 

ഇന്ത്യയുടെ അരി കയറ്റുമതിയിൽ നല്ലൊരു പങ്കും ഗൾഫ് രാജ്യങ്ങളിലേക്കാണ് അയക്കുന്നത്. പാകിസ്ഥാനിൽ നിന്നും വിയറ്റ്നാമിൽ നിന്നും കൂടുതൽ അരി ഇറക്കുമതി ചെയ്ത് വില നിയന്ത്രിക്കാനും ശ്രമം നടക്കുന്നുണ്ട്. എന്നാൽ സമീപകാലത്തുണ്ടായ പ്രളയം പാക്കിസ്ഥാനിൽ വന്‍ കൃഷിനാശമുണ്ടാക്കിയത് ഈ ശ്രമങ്ങൾക്ക് തിരിച്ചടിയായി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം