
മനാമ: കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം നടത്തുന്ന റാന്‍ഡം പരിശോധനകള്‍ വ്യാപകമാക്കി. ലക്ഷണങ്ങളില്ലാത്തവരിലും കൊവിഡ് സാധ്യത മുന്‍നിര്‍ത്തിയാണ് പരിശോധനകള്‍ വ്യാപിപ്പിച്ചത്.
അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ച മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള മൊബൈല്‍ യൂണിറ്റുകളാണ് പരിശോധനകള്‍ക്കായി ക്രമീകരിച്ചിട്ടുള്ളത്. പരിശീലനം ലഭിച്ച ജീവനക്കാരുള്‍പ്പെടെ യൂണിറ്റിന്റെ ഭാഗമാണ്. ഒരു പ്രദേശത്ത് 300 മുതല്‍ 400 വരെ പരിശോധനകള്‍ നടത്താറുണ്ട്. പൊതുജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണത്തിനും ഇത്തരത്തിലുള്ള പരിശോധനകള്‍ സഹായകമാണ്. ദിവസം 2300ഓളം റാന്‍ഡം ടെസ്റ്റുകളാണ് ഇങ്ങനെ നടത്തുന്നത്.
ഓരോ ദിവസവും എട്ട് സ്ഥലങ്ങളില്‍ വരെ ഇങ്ങനെ പരിശോധനകള്‍ നടത്താന്‍ കഴിയുന്നുണ്ടെന്ന് മൊബൈല്‍ യൂണിറ്റ് ഓഫീസര്‍ ഡോ. തഹ്‍രീദ് അജൂര്‍ പറഞ്ഞു. ബഹ്‌റൈന്‍ ടീമിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായാണ് വിജയം നേടാന്‍ സാധിച്ചതെന്ന് ഡോ അജൂര്‍ കൂട്ടിച്ചേര്‍ത്തു.
യുഎഇയില്‍ ഇന്ന് 275 പേര്‍ക്ക് കൂടി കൊവിഡ്; ജാഗ്രത കൈവിടരുതെന്ന് അധികൃതര്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ