ബഹ്റൈനിൽ മലയാളി നഴ്‌സിന് കൊവിഡ് 19 സ്ഥിരീകരിച്ചു, യുഎഇയിൽ 11 പേർക്ക് കൂടി രോഗബാധ

By Web TeamFirst Published Mar 12, 2020, 6:02 PM IST
Highlights

സൗദി അറേബ്യയിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 45 ആയി. ബുധനാഴ്ച പുതുതായി 24 പേർക്ക് കൂടി രോഗം സ്ഥിരീകരിക്കുകയായിരുന്നു

മനാമ: ബഹ്റൈനിൽ മലയാളി നഴ്സിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവർ കാസർകോട് സ്വദേശിനിയാണെന്നാണ് വിവരം. ബഹ്റൈനിലെ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ഭർത്താവിന്റെയും മകളുടെയും സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അതേസമയം യുഎഇയിൽ 11 പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 85 ആയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read more at: കൊറോണ വൈറസും പ്രായവും തമ്മില്‍ ബന്ധമുണ്ടെന്ന് വിദഗ്ധര്‍... ...

സൗദി അറേബ്യയിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 45 ആയി. ബുധനാഴ്ച പുതുതായി 24 പേർക്ക് കൂടി രോഗം സ്ഥിരീകരിക്കുകയായിരുന്നു. മക്കയിൽ നേരത്തെ രോഗം സ്ഥിരീകരിച്ച ഈജിപ്ഷ്യനുമായി സമ്പർക്കം പുലർത്തിയവരുടെ സാമ്പിൾ പരിശോധനയിലാണ് 21 പേർക്ക് കൂടി രോഗമുണ്ടെന്ന് മനസിലായത്.

Read more at: കൊവിഡ് 19; മരണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് നൂറുവയസുകാരന്‍... ...

ബാക്കി പുതിയ മൂന്ന് കേസുകൾ സ്ഥിരീകരിച്ചത് സൗദി കിഴക്കൻ പ്രവിശ്യയിലെ ഖതീഫിലാണ്. സൗദിയിൽ ഏറ്റവും കൂടുതൽ രോഗികളുണ്ടായ ഖതീഫിൽ നേരത്തെ രോഗം ബാധിച്ച ഒരാളുടെ പേരക്കുട്ടിയായ 12 കാരി പെൺകുട്ടിയും ഇറാഖിൽ പോയി വന്ന യുവതിയും യുവാവുമാണ് ആ മൂന്നുപേർ. ഇതിനിടയിൽ ഈ 45 പേരിൽ ഖതീഫിൽ ആദ്യം രോഗം സ്ഥിരീകരിച്ചവരിൽ ഒരാളുടെ അസുഖം ഭേദമായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

click me!