ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ചാർട്ടേർഡ് വിമാനം ജൂൺ ആദ്യവാരം

Published : May 27, 2020, 11:49 PM ISTUpdated : May 28, 2020, 04:27 PM IST
ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ചാർട്ടേർഡ് വിമാനം ജൂൺ  ആദ്യവാരം

Synopsis

ആളുകളുടെ നിലവിലുള്ള സാഹചര്യത്തിലെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ ചാർട്ടേർഡ് ഫ്ലൈറ്റ് ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതെന്നും ആ ശ്രമം ഫലം കണ്ടത്തിൽ സന്തോഷമുണ്ടെന്നും പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള അറിയിച്ചു.

മനാമ: അത്യാവശ്യമായി നാട്ടിലേക്ക് യാത്ര ചെയ്യേണ്ട ബഹ്‌റൈനിലെ പ്രവാസി മലയാളികൾക്കായി ചാർട്ടേർഡ് വിമാനം ഏർപ്പെടുത്തുന്നതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപ്പിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു. 

പലതരം ആവശ്യങ്ങൾക്കായി നാട്ടിലേക്ക് പോകേണ്ട ആളുകളുടെ നിലവിലുള്ള സാഹചര്യത്തിലെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ ചാർട്ടേർഡ് ഫ്ലൈറ്റ് ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതെന്നും ആ ശ്രമം ഫലം കണ്ടത്തിൽ സന്തോഷമുണ്ടെന്നും പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള  മാധ്യമ പ്രവർത്തകരെ അറിയിച്ചു. ബഹറൈനിൽ നിന്നും കൊച്ചിയിലേക്കാണ് വിമാന സർവീസ് ഏർപ്പെടുത്തിയത് . യാത്രാ ചിലവുകൾ വഹിക്കാൻ തയ്യാറുള്ള ആളുകൾ എത്രയും പെട്ടെന്ന് താഴെ കൊടുത്തിരിക്കുന്ന സമാജം പ്രവർത്തകരുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു .
ദേവദാസ് കുന്നത്ത്‌ - 39449287
ശരത് നായർ - 39019935
പോൾസൺ - 39165761
കെ.ടി സലിം - 33750999

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം