Gulf News : ബഹ്റൈനില്‍ നികുതി ഇരട്ടിയാക്കാനുള്ള ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയില്‍

By Web TeamFirst Published Dec 5, 2021, 9:00 PM IST
Highlights

ബഹ്റൈനില്‍ മൂല്യ വര്‍ദ്ധിത നികുതി നിലവിലുള്ള അഞ്ച് ശതമാനത്തില്‍ നിന്ന് 0 ശതമാനമാക്കി ഉയര്‍ത്താനുള്ള നടപടി തുടങ്ങി

മനാമ: ബഹ്റൈനില്‍ (Bahrain) മൂല്യ വര്‍ദ്ധിത നികുതി (Value added tax) ഇരട്ടിയാക്കാനുള്ള കരട് ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്‍ക്ക് വന്നു. നിലവിലുള്ള അഞ്ച് ശതമാനത്തില്‍ നിന്ന് വാറ്റ് 10 ശതമാനമാക്കി ഉയര്‍ത്താന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ബിnd കൊണ്ടുവന്നത്.

നികുതി വര്‍ദ്ധനവ് സംബന്ധിച്ച ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്‍ക്കായി ലഭിച്ചുവെന്ന് സെക്കന്റ് വൈസ് ചെയര്‍മാന്‍ അലി അല്‍ സായിദ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. പാര്‍ലമെന്റ് സ്‍പീക്കര്‍ ഫൌസിയ സൈനാലിന് സര്‍ക്കാര്‍ ബില്‍ കൈമാറിയെന്നും തുടര്‍ന്ന് അത് പരിശോധനയ്‍ക്കായി ഇക്കണോമിക് അഫയേഴ്‍സ് കമ്മിറ്റിയുടെ പരിഗണനയ്‍ക്ക് അയച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ പരിശോധനയ്‍ക്ക് ആവശ്യമായ സമയമുണ്ടെന്നും അടിയന്തിരമായി പരിഗണിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍‌ നല്‍കിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ബഹ്റൈന്‍ പാര്‍ലമെന്റിലെ നടപടിക്രമം അനുസരിച്ച് അടിയന്തിരമായി പരിഗണിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്ന ബില്ലുകളിന്മേലാണ് 14 ദിവസത്തിനകം വോട്ടെടുപ്പ് നടത്തേണ്ടത്. നിലവില്‍ ഇക്കണോമിക് അഫയേഴ്‍സ് കമ്മിറ്റി വിഷയം പരിശോധിച്ച ശേഷം ഇക്കാര്യത്തിലെ സര്‍ക്കാറിന്റെ നിര്‍ദേശങ്ങളും സ്വീകരിക്കും. തുടര്‍ന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഇത് സംബന്ധിച്ച വിശദമായി വിവരങ്ങള്‍ ലഭ്യമാക്കിയ ശേഷമായിരിക്കും വോട്ടെടുപ്പ് നടത്തുക.

click me!