
മനാമ: ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിൽ(Bahrain National Day celebration) ബഹ്റൈന്‍ പ്രതിഭയുംBahrain Prathibha ), മുൻവർഷങ്ങളിലെന്നപോലെ പങ്കുകൊള്ളുന്നു. ഡിസംബര്‍ 16 വ്യാഴാഴ്‌ച രാവിലെ 7 മണിമുതൽ, കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് ബഹ്റൈന്‍ പ്രതിഭയുടെ വളണ്ടിയർമാർ രക്തദാനം നിർവ്വഹിക്കുന്നുവെന്ന് പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡൻറ് അഡ്വ. ജോയ് വെട്ടിയാടൻ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഓരോ വർഷവും പ്രതിഭയിൽ നിന്നുള്ള ആയിരത്തിലധികം വളണ്ടിയർമാരാണ് സൽമാനിയ മെഡിക്കൽ കോംപ്ലക്സ്, ബഹ്റൈന്‍ ഡിഫെൻസ് ഫോഴ്സ് ആശുപത്രി, കിംഗ് ഹമദ് യൂണിവേഴ്സിറ്റി ആശുപത്രി എന്നിവിടങ്ങളിലായി രക്തദാനം ചെയ്യുന്നത്. അത്തരം ക്യാമ്പുകളുടെ തുടർച്ചയാണ് ദേശീയ ദിനാഘോഷ വേളയിൽ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ വെച്ച് ഡിസംബര്‍ 16ന് നടത്തുന്ന രക്തദാന ക്യാമ്പ്. കലാസാംസ്കാരിക പ്രവർത്തങ്ങളോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വലിയ പ്രാധാന്യം നൽകുന്ന പ്രതിഭയുടെ, ഈ പവിഴ ദ്വീപിനോടുള്ള സ്നേഹബഹുമാനങ്ങളുടെ പ്രകടനമാണ് ഇത്തരം രക്തദാന ക്യാമ്പുകളെന്ന് പത്രക്കുറിപ്പ് പറയുന്നു.
പോറ്റമ്മയായ ബഹ്റൈന്‍, സ്വാതന്ത്ര്യത്തിൻറെ 50ആം വാർഷികം ആഘോഷിക്കുന്ന ഈ അവസരം, ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ഊഷ്‌മളമായ നയതന്ത്ര ഉഭയകക്ഷി ബന്ധത്തിന്റെയും 50-ാം വാർഷികമാണെന്നത് കൂടുതൽ സന്തോഷകരമാണെന്ന് ഭാരവാഹികൾ സൂചിപ്പിച്ചു. ഇന്ത്യൻ പ്രവാസികളിൽ ഭൂരിഭാഗവും മലയാളികൾ ആയിരിക്കെ, മുഖ്യമന്ത്രി പിണറായി വിജയൻ 2017-ൽ ബഹറിൻ സന്ദർശിച്ചവേളയിൽ ബഹ്റൈന്‍ ഭരണാധികാരികൾ നൽകിയ സ്വീകരണവും; ഇന്ത്യൻ പ്രവാസികൾ വിശിഷ്യാ കേരളീയർ, ഇന്നു കാണുന്ന ബഹ്‌റിൻ രൂപകൽപന ചെയ്യുന്നതിൽ വഹിച്ച പങ്കിനെ ഭരണാധികാരികൾ പ്രശംസിച്ചതും അഭിമാനകരമാണെന്നും ഭാരവാഹികൾ ഓർമ്മിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam