കൊവിഡ്: ബഹ്റൈനില്‍ പ്രതിദിന മരണസംഖ്യ ഉയര്‍ന്നു

By Web TeamFirst Published May 26, 2021, 8:50 AM IST
Highlights

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 1,071 പേര്‍ പ്രവാസി തൊഴിലാളികളാണ്.

മനാമ: ബഹ്റൈനില്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 2,766 കൊവിഡ് കേസുകള്‍. 1,535 പേര്‍ രോഗമുക്തരായി.18 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് മരണനിരക്കില്‍ വന്‍ വര്‍ധനവാണ് ഇന്നലെയുണ്ടായത്. 

ഏഴ് സ്വദേശി പുരുഷന്‍മാരും നാല് സ്വദേശി സ്ത്രീകളും മൂന്ന് പ്രവാസി പുരുഷന്‍മാരും നാല് പ്രവാസി സ്ത്രീകളുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം  866 ആയി. പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 1,071 പേര്‍ പ്രവാസി തൊഴിലാളികളാണ്. 2,23,613  പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 1,98,220 പേര്‍ രോഗമുക്തി നേടി.  24,527 കൊവിഡ് രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. ആശുപത്രിയില്‍ ചികിത്സയിലുള്ള 322 പേരില്‍ 193 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 4,529,080 കൊവിഡ് പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!