ബഹ്‌റൈനില്‍ 1,155 പേര്‍ക്ക് കൂടി കൊവിഡ്

Published : Apr 17, 2021, 02:43 PM ISTUpdated : Apr 17, 2021, 02:47 PM IST
ബഹ്‌റൈനില്‍ 1,155 പേര്‍ക്ക് കൂടി കൊവിഡ്

Synopsis

പുതിയതായി റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ 419 പേര്‍ പ്രവാസി തൊഴിലാളികളാണ്.

മനാമ: ബഹ്റൈനില്‍ വെള്ളിയാഴ്ച 1,155 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 1,020 പേര്‍ കൂടി രോഗമുക്തി നേടി. ഏഴ് മരണങ്ങളാണ് കൊവിഡ് ബാധിച്ച് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 581 ആയി.

പുതിയതായി റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ 419 പേര്‍ പ്രവാസി തൊഴിലാളികളാണ്. ബഹ്‌റൈനില്‍ ഇതുവരെ 162,089  പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. 150,179 പേരാണ് ആകെ രോഗമുക്തരായത്. നിലവില്‍ 11,329 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 162 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ 86 പേരുടെ നില ഗുരുതരമാണ്. 3,869,936 കൊവിഡ് പരിശോധനകളും രാജ്യത്ത് നടത്തിയിട്ടുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പതിറ്റാണ്ടുകൾക്ക് മുമ്പ് പരമ്പരാഗത രീതിയിൽ സൗദി മരുഭൂമിയിൽ നീരുറവകൾ കണ്ടെത്തിയിരുന്ന മലയാളി | Saudi
മനസും ശരീരവും തണുപ്പിക്കാൻ മസാഫി | Masafi | Wadis | Underground springs