ബഹ്‌റൈനില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ഉയര്‍ന്ന നിലയില്‍

By Web TeamFirst Published May 22, 2021, 9:49 AM IST
Highlights

ഒമ്പത് സ്വദേശി പുരുഷന്‍മാരും ഒരു സ്വദേശി സ്ത്രീയും രണ്ട് പ്രവാസി പുരുഷന്‍മാരും രണ്ട് പ്രവാസി സ്ത്രീകളുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

മനാമ: ബഹ്‌റൈനില്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് രാജ്യത്തെ ഉയര്‍ന്ന പ്രതിദിന കൊവിഡ് കേസുകള്‍. 2,858 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 1,560 പേര്‍ രോഗമുക്തരായി. 14 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ഒമ്പത് സ്വദേശി പുരുഷന്‍മാരും ഒരു സ്വദേശി സ്ത്രീയും രണ്ട് പ്രവാസി പുരുഷന്‍മാരും രണ്ട് പ്രവാസി സ്ത്രീകളുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍  957 പേര്‍ പ്രവാസി തൊഴിലാളികളാണ്. 2,12,151 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 1,91,522 പേര്‍ രോഗമുക്തി നേടി. 19,835 കൊവിഡ് രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. ആശുപത്രിയില്‍ ചികിത്സയിലുള്ള 349 പേരില്‍ 198 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 4,451,037 കൊവിഡ് പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!