ഇരട്ടക്കുട്ടികളുടെ പിതാവായ സന്തോഷം പങ്കുവെച്ച് ശൈഖ് ഹംദാന്‍; ആശംസകളുമായി സോഷ്യല്‍ മീഡിയ

Published : May 21, 2021, 11:07 PM IST
ഇരട്ടക്കുട്ടികളുടെ പിതാവായ സന്തോഷം പങ്കുവെച്ച് ശൈഖ് ഹംദാന്‍; ആശംസകളുമായി സോഷ്യല്‍ മീഡിയ

Synopsis

മകള്‍ക്ക് ശൈഖ ബിന്‍ത് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം എന്നും മകന് റാഷിദ് ബിന്‍ ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം എന്നുമാണ് പേരിട്ടിരിക്കുന്നതെന്ന് ദുബൈ മീഡിയ ഓഫീസ് അധികൃതര്‍ അറിയിച്ചു. 

ദുബൈ: ഇരട്ടക്കുട്ടികളുടെ പിതാവായ സന്തോഷം പങ്കുവെച്ച് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. കുട്ടികളെ കൈയിലെടുത്തുകൊണ്ടുള്ള ചിത്രം വെള്ളിയാഴ്‍ചയാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‍തത്.

വ്യാഴാഴ്‍ചയാണ് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദിനും ഭാര്യ ശൈഖ ശൈഖ ബിന്‍ത് സഈദ് ബിന്‍ ഥാനി അല്‍ മക്തൂമിനും ഒരു ആണ്‍ കുഞ്ഞും പെണ്‍കുഞ്ഞും ജനിച്ചത്. രണ്ട് പേരെയും ഇരുകൈകളിലുമായെടുത്ത്, ശൈഖ് റാഷിദ് ബിന്‍ സഈദിന്റെ ചിത്രത്തിന് മുന്നിലിരിക്കുന്ന ഫോട്ടോയാണ് ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ ദുബൈ കിരീടാവകാശി പങ്കുവെച്ചത്. ദൈവത്തിന് നന്ദി പറയുന്നതായും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നാല് ലക്ഷത്തിലധികം പേരാണ് ചിത്രം ലൈക്ക് ചെയ്‍തിരിക്കുന്നത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സാധാരണക്കാരുമടക്കം നിരവധിപ്പേര്‍ സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദന സന്ദേശമയച്ചു.

ശൈഖ് ഹംദാന്റെ മകള്‍ക്ക് ശൈഖ ബിന്‍ത് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം എന്നും മകന് റാഷിദ് ബിന്‍ ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം എന്നുമാണ് പേരിട്ടിരിക്കുന്നതെന്ന് ദുബൈ മീഡിയ ഓഫീസ് അധികൃതര്‍ അറിയിച്ചു. ശൈഖ് ഹംദാന്റെ സഹോദരിമാരായ ശൈഖ് ലത്വീഫ, ശൈഖ് മറിയം എന്നിവരും ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ചുവടെ അഭിനന്ദന സന്ദേശങ്ങള്‍ കമന്റ് ചെയ്‍തിട്ടുണ്ട്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നഴ്സ് ആകണമെന്ന ആഗ്രഹം ബാക്കിയായി, പൊലീസ് എത്തുമ്പോൾ അബോധാവസ്ഥയിൽ സുപ്രിയ, ഓസ്ട്രേലിയയിൽ യുവതി കൊല്ലപ്പെട്ടു, ഭർത്താവ് പിടിയിൽ
പ്രവാസികൾക്കും ആശ്വാസം, സൗദിയിൽ ബാങ്ക് സേവന നിരക്കുകൾ വെട്ടിക്കുറച്ചു