
മനാമ: വിദേശികള്‍ക്ക് ചെറിയ കാലയളവിലേക്ക് സൗജന്യ വിസ അനുവദിക്കാനൊരുങ്ങി ബഹറൈന്‍ ഭരണകൂടം. യാത്രകള്‍ക്കിടയില്‍ ബഹറൈനില്‍ ഇറങ്ങുന്ന വിദേശികളെക്കൂടി ടൂറിസം രംഗത്തേക്ക് ലക്ഷ്യംവെച്ചാണ് തീരുമാനം.
ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായി രണ്ടോ മൂന്നോ ദിവസത്തേക്ക് പ്രത്യേക വിസ നല്‍കാനാണ് നീക്കം. ബഹ്‍റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോരിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ശൈഖ് ഖാലിദ് ബിന്‍ ഹുമൂദ് അല്‍ ഖലീഫയാണ് അടുത്തിടെ നടന്ന ഒരു ചടങ്ങില്‍വെച്ച് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് താമസിക്കാനുള്ള ഹോട്ടല്‍ ബുക്കിങും മടങ്ങിപ്പോകാനുള്ള ടിക്കറ്റും ഹാജരാക്കുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ നിന്ന് ഇത്തരം വിസ അനുവദിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam