ലൈംഗിക ബന്ധത്തെച്ചൊല്ലി തര്‍ക്കം; യുഎഇയില്‍ സ്വവര്‍ഗാനുരാഗികള്‍ യുവാവിനെ കുത്തിക്കൊന്നു

Published : Oct 24, 2018, 01:00 PM ISTUpdated : Oct 24, 2018, 01:01 PM IST
ലൈംഗിക ബന്ധത്തെച്ചൊല്ലി തര്‍ക്കം; യുഎഇയില്‍ സ്വവര്‍ഗാനുരാഗികള്‍ യുവാവിനെ കുത്തിക്കൊന്നു

Synopsis

കൊലപാതകം നടന്ന ദിവസം ഇയാള്‍ യുവാവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ പങ്കാളിയായ സുഹൃത്ത് മുറിയിലെത്തി. താന്‍ പിടിക്കപ്പെട്ടുവെന്ന് മനസിലാക്കിപ്പോള്‍ ഇയാള്‍ പെട്ടെന്ന് എഴുനേറ്റ് അടുത്തുണ്ടായിരുന്ന കത്തിയെടുത്തു. 

ഷാര്‍ജ: സ്വവര്‍ഗാനുരാഗികളായ യുവാക്കള്‍ ചേര്‍ന്ന് മറ്റൊരു യുവാവിനെ കുത്തിക്കൊന്നു. പ്രതികളിലൊരാള്‍ കൊല്ലപ്പെട്ടയാളെ പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പൊലീസ് കണ്ടെത്തി. യുഎഇയിലെ അല്‍ ബയാന്‍ പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഏഷ്യക്കാരായ പ്രതികള്‍ രണ്ടുപേരും സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇവര്‍ കമിതാക്കളായി മാറി.  എന്നാല്‍ പിന്നീട് ഇവരില്‍ ഒരാള്‍ മറ്റൊരു യുവാവുമായി അടുപ്പത്തിലാവുകയും ഇയാളെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. പരാതിപ്പെടാനും സംഭവം പുറത്തുപറയാനും ഇയാള്‍ ഭയപ്പെടുന്നുവെന്ന് മനസിലാക്കി പല തവണ പിന്നെയും പീഡിപ്പിച്ചു.

കൊലപാതകം നടന്ന ദിവസം ഇയാള്‍ യുവാവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ പങ്കാളിയായ സുഹൃത്ത് മുറിയിലെത്തി. താന്‍ പിടിക്കപ്പെട്ടുവെന്ന് മനസിലാക്കിപ്പോള്‍ ഇയാള്‍ പെട്ടെന്ന് എഴുനേറ്റ് അടുത്തുണ്ടായിരുന്ന കത്തിയെടുത്തു. മൂവരും ചേര്‍ന്ന് പിടിവലി നടത്തുന്നതിനിടെ യുവാവിന്റെ ശരീരത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. കൊലപാതകം സംബന്ധിച്ച് വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി രണ്ട് പേരെയും അറസ്റ്റ് ചെയ്തു.  ബ്ലഡ് മണി സ്വീകരിച്ച് കേസ് ഒത്തുതീര്‍പ്പാക്കാന്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ കോടതി തല്‍ക്കാലം കേസ് അടുത്ത മാസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മരൂഭൂമിയിൽ സ്ത്രീ വേഷം കെട്ടിയാടി ഇന്ത്യക്കാരുടെ ന്യൂഇയർ പാർട്ടി, വീഡിയോ പുറത്തായി; എല്ലാവരെയും തിരിച്ചറിഞ്ഞു, അറസ്റ്റ്
1000 എപ്പിസോഡുകൾ... പ്രവാസ ജീവിതത്തിന്റെ നേർക്കാഴ്ച്ചയായി ഗൾഫ് റൗണ്ടപ്പ്