ഭാര്യയുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചതിനെച്ചൊല്ലി തർക്കം; സുഹൃത്തിനെ കുത്തിക്കൊന്ന ബംഗ്ലാദേശ് പൗരന് കുവൈത്തിൽ വധശിക്ഷ

Published : Nov 06, 2026, 03:11 PM IST
court

Synopsis

ഭാര്യയുടെ സ്വകാര്യ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ ബംഗ്ലാദേശ് പൗരന് കുവൈത്തിൽ വധശിക്ഷ. മുൻകൂട്ടി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. ചിത്രങ്ങൾ നീക്കം ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്നാണ് പ്രതി സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയത്.

കുവൈത്ത് സിറ്റി: ഭാര്യയുടെ സ്വകാര്യ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ ബംഗ്ലാദേശ് പൗരന് കുവൈത്ത് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. മുൻകൂട്ടി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. പ്രതിയുടെ ഭാര്യയുടെ ചിത്രങ്ങൾ സുഹൃത്ത് ഫേസ്ബുക്കിൽ ഷെയർ ചെയ്തതാണ് സംഭവങ്ങൾക്ക് തുടക്കമായത്. തന്റെ അനുമതിയില്ലാതെ ചിത്രങ്ങൾ പകർത്തുകയും സാമൂഹിക മാധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തതായി പ്രതി കോടതിയിൽ മൊഴി നൽകി. ചിത്രങ്ങൾക്ക് താഴെ ഭാര്യയെ അപമാനിക്കുന്ന തരത്തിലുള്ള കമന്റുകൾ വന്നതോടെ അവ നീക്കം ചെയ്യണമെന്ന് സുഹൃത്തിനോട് ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയ്യാറായില്ല.

തുടർന്ന് സുഹൃത്ത് ഭാര്യയുടെ കൂടുതൽ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചതോടെ പ്രതിയും ഭാര്യയും തമ്മിൽ കുടുംബപ്രശ്നങ്ങൾ രൂക്ഷമായി. ഇതിൽ പ്രകോപിതനായ പ്രതി സുഹൃത്തിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. കത്തിയുമായി സുഹൃത്തിന്റെ ജോലിസ്ഥലത്തിന് സമീപം കാത്തുനിന്ന പ്രതി, ഇയാൾ പുറത്തിറങ്ങിയപ്പോൾ ആക്രമിക്കുകയായിരുന്നു. തലയിലും ശരീരത്തിലും നിരവധി തവണ കുത്തേറ്റ സുഹൃത്ത് ഗുരുതരമായി പരിക്കേറ്റ് മരിച്ചു.

സംഭവത്തിൽ അന്വേഷണം നടത്തിയ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതി കുറ്റം സമ്മതിക്കുകയും കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. ജഡ്ജി നാസർ അൽ ബദറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വധശിക്ഷ വിധിച്ചത്. ജഡ്ജിമാരായ അബ്ദുൽ അസീസ് അൽ മുദാദി, അബ്ദുൽ ഹാദി അൽ ഹാജ്രി എന്നിവരും ബെഞ്ചിൽ അംഗങ്ങളായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഏഴുവർഷത്തെ തടവുശിക്ഷയ്ക്കിടെ രോഗബാധ; കൊല്ലം സ്വദേശി സൗദി അറേബ്യയിൽ മരിച്ചു
സൗദി അറേബ്യയിലെ മദീന ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഹൂതികൾ; ആക്രമണം പ്രതിരോധ സേന തകർത്തു