സ്വിമ്മിങ് പൂളില്‍ സന്ദര്‍ശകന്റെ നഗ്നതാപ്രദര്‍ശനം; മാപ്പുപറഞ്ഞ് ദുബായ് ബീച്ച് ക്ലബ് അധികൃതര്‍

Published : Dec 17, 2018, 03:29 PM ISTUpdated : Dec 17, 2018, 03:38 PM IST
സ്വിമ്മിങ് പൂളില്‍ സന്ദര്‍ശകന്റെ നഗ്നതാപ്രദര്‍ശനം; മാപ്പുപറഞ്ഞ് ദുബായ് ബീച്ച് ക്ലബ് അധികൃതര്‍

Synopsis

സ്വിമ്മിങ് പൂളില്‍ വെച്ച് വസ്ത്രം മാറ്റിയ ശേഷം ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുന്ന വീഡിയോയാണ് പ്രചരിച്ചത്. സ്വിമ്മിങ് പൂളിന്റെ ഗ്ലാസ് ഭിത്തികളിലൂടെ ഇത് പുറത്തുനിന്നുള്ളവര്‍ കാണുകയും ഇവിടെയുണ്ടായിരുന്നവരില്‍ ആരോ വീഡിയോ പകര്‍ത്തുകയുമായിരുന്നു.

ദുബായ്: സ്വിമ്മിങ് പൂളില്‍ വെച്ച് സന്ദര്‍ശകന്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ ദുബായിലെ ബീച്ച് ക്ലബ് മാപ്പ് പറഞ്ഞു. ഇയാളെ അപ്പോള്‍ തന്നെ സ്ഥലത്ത് നിന്ന് പുറത്താക്കുകയും ക്ലബില്‍ ഇനി പ്രവേശിക്കുന്നത് തടയുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പലരും വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു.

സ്വിമ്മിങ് പൂളില്‍ വെച്ച് വസ്ത്രം മാറ്റിയ ശേഷം ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുന്ന വീഡിയോയാണ് പ്രചരിച്ചത്. സ്വിമ്മിങ് പൂളിന്റെ ഗ്ലാസ് ഭിത്തികളിലൂടെ ഇത് പുറത്തുനിന്നുള്ളവര്‍ കാണുകയും ഇവിടെയുണ്ടായിരുന്നവരില്‍ ആരോ വീഡിയോ പകര്‍ത്തുകയുമായിരുന്നു. ഈ സമയത്ത് സ്വിമ്മിങ് പൂളില്‍ മറ്റ് നിരവധിപ്പേരുമുണ്ടായിരുന്നു. പൂളില്‍ വെച്ച് മോശം പ്രവൃ ത്തികളിലേര്‍പ്പെട്ടയാളിനെ പുറത്താക്കിയെന്നും സന്ദര്‍ശകരില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്ന രീതിയിലുള്ള പെരുമാറ്റമല്ല ഇയാളില്‍ നിന്നുണ്ടായതെന്നും അധികൃതര്‍ അറിയിച്ചു. 

സന്ദര്‍ശകരോട് മാപ്പുപറയുന്നു. പൂളിലെ വെള്ളത്തിന്റെ ഗുണനിലവാരം എല്ലാ മണിക്കൂറിലും പരിശോധിച്ച് ഉറപ്പുവരുത്താറുണ്ട്. ഇക്കാര്യത്തില്‍ മറ്റ് ആശങ്കകള്‍ വേണ്ട. ഗുണനിലവാരം ഉറപ്പുവരുത്താന്‍ എല്ലാ പരിശോധനയും നടത്താറുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം സംഭവത്തിന്റെ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ യുഎഇയിലെ നിയമം അനുസരിച്ച് നടപടി വരാന്‍ സാധ്യതയുണ്ടെന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൈനിറയെ അവസരങ്ങൾ, 2030ഓടെ യുഎഇയിൽ 10 ലക്ഷം പുതിയ തൊഴിലവസരങ്ങൾ, ടെക് മേഖലയിൽ വൻ കുതിച്ചു ചാട്ടമെന്ന് റിപ്പോർട്ട്
QAR 50,000 ക്യാഷ് പ്രൈസുകൾ നേടാം – ഡിസംബർ 28-ന് മുൻപ് എൻട്രി ഉറപ്പാക്കൂ