'എനിക്ക് പുതിയൊരു ജീവിതം നല്‍കി'; തൂക്കുകയറില്‍ നിന്ന് രക്ഷപ്പെടുത്തിയ യൂസഫലിയെ നേരില്‍ കണ്ട് ബെക്‌സ്

Published : Dec 13, 2022, 08:11 PM ISTUpdated : Dec 13, 2022, 11:23 PM IST
'എനിക്ക് പുതിയൊരു ജീവിതം നല്‍കി'; തൂക്കുകയറില്‍ നിന്ന് രക്ഷപ്പെടുത്തിയ യൂസഫലിയെ നേരില്‍ കണ്ട് ബെക്‌സ്

Synopsis

2012ല്‍ അബുദാബിയില്‍ വെച്ച് നടന്ന ഒരു കാര്‍ അപകടമാണ് ബെക്‌സിന്റെ ജീവിതം മാറ്റി മറിച്ചത്. തൃശൂര്‍ പുത്തന്‍ചിറ ബെക്‌സ് കൃഷ്ണ ഓടിച്ച വാഹനമിടിച്ച് സുഡാന്‍ വംശജനായ കുട്ടി മരിക്കുകയും ഈ കേസില്‍ ബെക്‌സിനെ യുഎഇ സുപ്രീം കോടതി വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിരുന്നു.

കൊച്ചി: മരണത്തിന് മുമ്പില്‍ നിന്ന് ജീവിതത്തിലേക്ക് തന്നെ കൈപിടിച്ച് കയറ്റിയ എംഎ യൂസഫലിയെ ബെക്‌സ് കൃഷ്ണന്‍ നേരില്‍ കണ്ടു. തൂക്കു കയറില്‍ നിന്ന് ജീവിതത്തിലേക്ക് നയിച്ച മനുഷ്യനെ നേരില്‍ കണ്ടപ്പോള്‍ ബെക്‌സിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. ഹൃദയത്തില്‍ തട്ടി അദ്ദേഹം നന്ദി അറിയിച്ചപ്പോള്‍ കേട്ടുനിന്നവരുടെയും കണ്ണുകള്‍ നിറഞ്ഞു.

'സര്‍ എനിക്ക് പുതിയൊരു ജീവിതം നല്‍കി'യെന്ന് ബെക്‌സ് കൃഷ്ണന്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് മൈക്ക് വാങ്ങിയ യൂസഫലി, ജീവിതം തരുന്നതും അത് എടുക്കുന്നതും ദൈവമാണെന്ന് പറഞ്ഞു.  ജയിലിനുള്ളില്‍ മസ്ജിദില്‍ വെച്ച് തന്നെ രക്ഷപ്പെടുത്താന്‍ ഒരു മെസഞ്ചറെ അയയ്ക്കണമെന്ന് പ്രാര്‍ത്ഥിക്കുമായിരുന്നെന്ന് ബെക്‌സ് പറഞ്ഞു. ദൈവം നിയോഗിച്ച ദൂതന്‍ മാത്രമാണ് താനെന്നും ജാതിയും മതവും അല്ല മനുഷ്യ സ്‌നേഹമാണ് വലുതെന്നും താനൊരു നിമിത്തമാണെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.  

Read More - ബീച്ചില്‍ വെച്ച് അമ്മയെയും കുട്ടികളെയും പട്ടി കടിച്ച സംഭവത്തില്‍ നായയുടെ ഉടമകളായ യുവതികള്‍ അറസ്റ്റില്‍

2012ല്‍ അബുദാബിയില്‍ വെച്ച് നടന്ന ഒരു കാര്‍ അപകടമാണ് ബെക്‌സിന്റെ ജീവിതം മാറ്റി മറിച്ചത്. തൃശൂര്‍ പുത്തന്‍ചിറ ബെക്‌സ് കൃഷ്ണ ഓടിച്ച വാഹനമിടിച്ച് സുഡാന്‍ വംശജനായ കുട്ടി മരിക്കുകയും ഈ കേസില്‍ ബെക്‌സിനെ യുഎഇ സുപ്രീം കോടതി വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിരുന്നു. 2013ലാണ് ബെക്‌സിനെ വധശിക്ഷയ്ക്ക് വിധിച്ചത്. അമ്മയും ഭാര്യയും മകനും അടങ്ങുന്നതാണ് ബെക്‌സ് കൃഷ്ണന്റെ കുടുംബം. തുടര്‍ന്ന് കുടുബം, ബന്ധു മുഖേന യൂസഫലിയെ സമീപിക്കുകയും വിഷയത്തില്‍ അദ്ദേഹം ഇടപെടുകയും ചെയ്തു.

Read More -  നിര്‍മാണം പൂര്‍ത്തിയായ 15 വീടുകളില്‍ നിന്ന് മോഷണം; നാല് പ്രവാസികള്‍ അറസ്റ്റില്‍

യൂസഫലിയുടെ നിരന്തര പരിശ്രമത്തിനൊടുവില്‍ മരിച്ച കുട്ടിയുടെ കുടുംബത്തിന് ഒരു കോടി രൂപ നല്‍കി വധശിക്ഷയില്‍ നിന്ന് മോചിപ്പിക്കുകയായിരുന്നു. അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചര്‍ച്ചകളുടെയും ദിയാധനമായി (ബ്ലഡ് മണി) 5 ലക്ഷം ദിര്‍ഹം (ഒരു കോടി രൂപ) നല്‍കിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്യാന്‍ കോടതി വഴി സാധ്യമായത്.  ബെക്‌സിനെ നാട്ടിലേക്ക് എത്തിക്കുന്നത് വരെ യൂസഫലിയുടെ ഇടപെടലുണ്ടായിരുന്നു. ബെക്‌സ് കൃഷ്ണനൊപ്പം ഭാര്യ വീണ, മകന്‍ അദ്വൈത്, ഇളയ മകളായ ഈശ്വര്യ എന്നിവരും യൂസഫലിയെ നേരില്‍ കണ്ട് നന്ദി അറിയിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

വെള്ളിയാഴ്ച മുതൽ മഴയ്ക്ക് സാധ്യത, ഖത്തറിൽ കാലാവസ്ഥാ മുന്നറിയിപ്പ്
റിയാദിൽ നിന്ന് 2 മണിക്കൂറിൽ ദോഹയിലെത്താം, അതിവേഗ റെയിൽവേ വരുന്നു, കരാറൊപ്പിട്ട് സൗദിയും ഖത്തറും