
ജ്വല്ലറി രംഗത്ത് നൂറു വർഷത്തിന് മുകളിൽ പാരമ്പര്യമുള്ള ഭീമ ജ്വല്ലേഴ്സ് അബു ദാബിയിലെ മദീനത് സയദ് ഷോപ്പിങ് സെന്ററിൽ ഷോറൂം ആരംഭിച്ചു. അബു ദാബിയിലെ ഭീമയുടെ ആദ്യ ഷോറൂം ആണിത്. പത്ത് വർഷമായി യു.എ.ഇയിൽ പ്രവർത്തിക്കുന്ന ഭീമ ഒരു പുത്തൻ അദ്ധ്യായം കൂടെയാണ് ഇതിലൂടെ തുറക്കുന്നത്. ആധുനീക ഫാഷൻ കളക്ഷനുകളുടെ പുതിയ ശേഖരം പ്രത്യേകം ഓഫറുകളോടെ ഭീമ അവതരിപ്പിച്ചു.
ഭീമ മാനേജ്മെന്റ് അംഗങ്ങളും ലൈൻ ഇൻവെസ്റ്റ്മെന്റ് പ്രതിനിധികളും അബു ദാബിയിലെ വിവിധ മേഖലകളിൽ നിന്നുള്ളവരും ഉദ്ഘാടന പരിപാടിയുടെ ഭാഗമായി.
മോഡേൺ, സ്റ്റൈലിഷ്, ഫാഷനബിൾ ആഭരണങ്ങൾ ജ്വല്ലറിയിൽ നിന്നും വാങ്ങാം. ഗോൾഡ്, ഡയമണ്ട്, പ്ലാറ്റിനം, അൺകട്ട്, പുതിയ തലമുറയ്ക്ക് പ്രിയപ്പെട്ട അമൂല്യമായ സ്റ്റോണുകൾ എന്നിവ കളക്ഷനുകളുടെ ഭാഗമാണ്. ഇവയിലെല്ലാം ഒരു നൂറ്റാണ്ടായി തുടരുന്ന ഭീമയുടെ കരവിരുതും പ്രകടമാണ്.
“ഒരേ സമയം സ്റ്റൈലിഷും അർത്ഥവത്തുമായ ആഭരണങ്ങൾ മോഡേൺ ഉപഭോക്താക്കൾക്ക് നൽകുക എന്ന ഞങ്ങളുടെ കർത്തവ്യത്തിന്റെ പ്രതിഫലനമാണ് അബു ദാബി ഷോറൂം. ഭീമ, നൂറ് വർഷവും യു.എ.ഇയിൽ 10 വർഷവും ആഘോഷിക്കുമ്പോൾ ഈ ഉദ്ഘാടനം ഒരു പുതിയ ചുവടുവെപ്പാണ്. അബു ദാബിക്ക് ലോകോത്തര ഡിസൈനുകളും ഉപയോക്തൃ അനുഭവവും ഇത് നൽകും.”
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ