Big Ticket - AED 600,000 പങ്കിട്ട് ആറ് വിജയികൾ; സെപ്റ്റംബറിൽ ഒരാൾക്ക് നേടാം 20 മില്യൺ ദിർഹം

Published : Sep 13, 2025, 05:55 PM IST
Big Ticket

Synopsis

ഇന്ത്യയുൾപ്പെടെ നാല് രാജ്യങ്ങളിൽ നിന്നുള്ള ആറ് വിജയികൾ മൊത്തം AED 600,000 പങ്കിട്ടു.

Big Ticket സീരീസ് 278-ൽ ആറ് വിജയികൾക്ക് AED 100,000 വീതം സമ്മാനം. ഇന്ത്യയുൾപ്പെടെ നാല് രാജ്യങ്ങളിൽ നിന്നുള്ള ആറ് വിജയികൾ മൊത്തം AED 600,000 പങ്കിട്ടു.

മുഹമ്മദ് റാഷിദ്

ബം​ഗ്ലാദേശിൽ നിന്നുള്ള റാഷിദ് 19 വർഷമായി ദുബായിലാണ് താമസം. നാല് വർഷം മുൻപ് പത്ത് സുഹൃത്തുക്കൾക്കൊപ്പം Big Ticket കളിക്കാൻ തുടങ്ങിയതാണ് റാഷിദ്. എല്ലാ മാസവും സംഘം ടിക്കറ്റ് വാങ്ങും.

“ഞാൻ TikTok വഴിയാണ് ആദ്യം Big Ticket എന്താണെന്ന് അറിഞ്ഞത്. വീഡിയോകൾ കണ്ടതോടെ, ഭാ​ഗ്യം പരീക്ഷിക്കാൻ തീരുമാനിച്ചു. വിജയിയാണ് എന്നറിയിച്ചുള്ള ഫോൺകോൾ വന്നപ്പോൾ ഞാൻ സന്തോഷംകൊണ്ട് തുള്ളിച്ചാടി. എനിക്കറിയാമായിരുന്നു ഒരു ദിവസം എന്റെ ഊഴം വരുമെന്ന്.”

സമ്മാനത്തുക കൂട്ടുകാർക്കൊപ്പം പങ്കുവെക്കാനാണ് റാഷിദ് തീരുമാനിച്ചിരിക്കുന്നത്. സ്വന്തം പങ്ക് എന്ത് ചെയ്യുമെന്ന് ഇനിയും അദ്ദേഹം തീരുമാനിച്ചിട്ടില്ല. നാട്ടിലുള്ള കുടുംബത്തിന് എന്തായാലും ഒരു പങ്ക് അയക്കാൻ റാഷിദ് തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ചില കടബാധ്യതകൾ വീട്ടാനും തുക ഉപയോ​ഗിക്കണമെന്ന് അദ്ദേഹം കരുതുന്നു.

ജുജെതൻ ജുജെ

ഒരുമിച്ച് Big Ticket കളിക്കുന്ന പത്ത് പേർക്ക് വേണ്ടിയാണ് ജുജെതൻ ടിക്കറ്റ് എടുത്തത്. ഈ വിജയം തീരെ പ്രതീക്ഷിച്ചില്ലെന്ന് ജുജെതന്റെ സുഹ‍ൃത്ത് അമൽ പറയുന്നു. കഴിഞ്ഞ പത്ത് വർഷമായി സ്ഥിരമായി ടിക്കറ്റ് വാങ്ങുന്നുണ്ടെങ്കിലും ഇതുവരെ ഭാ​ഗ്യം തുണച്ചില്ല. പക്ഷേ, ഇത്തവണ അത് നടന്നു.

ജുജെതൻ വിജയിയായി എന്ന് സുഹൃത്തുക്കൾ തിരിച്ചറിഞ്ഞതും തികച്ചും അവിചാരിതമായിട്ടാണ്. വെറുതെ ബ്രൗസ് ചെയ്യുന്നതിനിടയ്ക്കാണ് അമൽ ജുജെതന്റെ പേര് സ്ക്രീനിൽ കണ്ടത്. ഉടനെ തന്നെ എല്ലാവരെയും വിളിച്ച് വിവരം പറഞ്ഞു.

നാസെർ എൽ ഫറൂക്കി

ജോർദാനിൽ നിന്നുള്ള നാസെർ ഇപ്പോൾ ദുബായിലാണ് താമസം. Big Ticket ബണ്ടിൽ പ്രൊമോഷനിലൂടെയാണ് അദ്ദേഹം ടിക്കറ്റ് എടുത്തത്. 278-202912 എന്ന ടിക്കറ്റ് നമ്പറാണ് ഭാ​ഗ്യം കൊണ്ടു വന്നത്. സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ടെങ്കിലും ഇതുവരെ ഭാ​ഗ്യം വന്നിരുന്നില്ല. അതുകൊണ്ട് തന്നെ ​ഗെയിം നിർത്തുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോഴാണ് വിജയിയായി എന്ന് അറിയിച്ചുള്ള മെയിൽ വന്നത്. സമ്മാനത്തുക നല്ല കാര്യങ്ങൾക്കായി ഉപയോ​ഗിക്കണം എന്നതാണ് നാസെറിന്റെ ആ​ഗ്രഹം.

നിഖിൽ രാജ് നടരാജൻ

278-141650 എന്ന ടിക്കറ്റ് നമ്പറിലാണ് നിഖിലിന് ഭാ​ഗ്യം വന്നത്. ബണ്ടിൽ പ്രൊമോഷൻ അനുസരിച്ച് എടുത്ത സൗജന്യ ടിക്കറ്റാണ് സമ്മാനർഹമായത്.

മുഹമ്മദ് ഫൈസൽ വെമ്പാല

278-033741 എന്ന ടിക്കറ്റിലാണ് മുഹമ്മദ് ഫൈസലിന് ഭാ​ഗ്യം ലഭിച്ചത്.

രഞ്ജിത് കുമാർ നായർ

രഞ്ജിത്തിന് ഭാ​ഗ്യം കൊണ്ടു വന്നത് 278-253573 എന്ന ടിക്കറ്റ് നമ്പറാണ്.

ഈ സെപ്റ്റംബറിൽ The Big Win Contest കളിക്കാം. സെപ്റ്റംബർ ഒന്ന് മുതൽ 24 വരെ ഒരുമിച്ച് രണ്ടോ അതിലധികമോ ക്യാഷ് പ്രൈസ് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഇതിൽ പങ്കെടുക്കാം. ഒക്ടോബർ ഒന്നിന് ബി​ഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ നാല് വിജയികളെ തിരിച്ചറിയാനാകും. ഇവർക്ക് ലൈവ് ഡ്രോയുടെ ഭാ​ഗമാകാം, കൂടാതെ ​ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകളും നേടാൻ മത്സരിക്കാം. AED 50,000 മുതൽ AED 150,000 വരെയാണ് ​ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ.

ഈ മാസം ഒരു ഭാ​ഗ്യശാലി ​ഗ്രാൻഡ് പ്രൈസ് ആയി AED 20 million സ്വന്തമാക്കും. ഒക്ടോബർ മൂന്നിനാണ് ലൈവ് ഡ്രോ. ​ഗ്രാൻഡ് പ്രൈസിനൊപ്പം സമാശ്വാസ സമ്മാനമായി നാല് പേർക്ക് AED 50,000 വീതം ലഭിക്കും.

മാസം മുഴുവൻ ആവേശം നിലനിർത്താൻ Big Ticket വീക്കിലി ക്യാഷ് പ്രൈസുകളും നൽകുന്നുണ്ട്. സെപ്റ്റംബർ ഒന്ന് മുതൽ 30 വരെ ഓരോ ആഴ്ച്ചയും നാല് വിജയികൾ AED 50,000 വീതം നേടും.

ഈ മാസത്തെ Dream Car മത്സരത്തിൽ Range Rover Velar റേഞ്ച് റോവർ ഉണ്ട്. ഒക്ടോബർ മൂന്നിനാണ് ഡ്രോ. നവംബർ മൂന്നിന് നടക്കുന്ന ഡ്രോയിൽ Nissan Patrol കാറും നേടാം.

പ്രത്യേക ടിക്കറ്റ് ബണ്ടിലുകളും സെപ്റ്റംബറിൽ ലഭ്യമാണ്:

Big Ticket: Buy 2 tickets and get 2 free

Dream Car: Buy 2 tickets and get 3 free

ടിക്കറ്റുകൾക്ക് സന്ദർശിക്കാം www.bigticket.ae അല്ലെങ്കിൽ Zayed International Airport, Al Ain Airport കൗണ്ടറുകളിൽ എത്താം.

The weekly E-draw dates:

Week 2: 10th – 16th September & Draw Date- 17th September (Wednesday)

Week 3: 17th – 23rd September & Draw Date- 24th September (Wednesday)

Week 4: 24th – 30th September & Draw Date- 1st October (Wednesday)

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്