ഭീമ ജ്വല്ലേഴ്സ് യു.എ.ഇയിൽ രണ്ട് പുതിയ ഷോറൂമുകൾ ഉദ്ഘാടനം ചെയ്തു

Published : Aug 21, 2026, 06:26 PM IST
Bhima

Synopsis

ദുബായ് അൽ ബർഷ, ഷാർജ മുവൈല എന്നിവിടങ്ങളിലെ ലുലു ഹൈപ്പർമാർക്കറ്റുകളിലാണ് പുതിയ ഷോറൂമുകൾ. പണിക്കൂലിയിൽ 50 ശതമാനം കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഭീമ ജ്വല്ലേഴ്സ് യു.എ.ഇയിൽ രണ്ട് പുതിയ ഷോറൂമുകൾ തുറന്നു. ദുബായ് അൽ ബർഷ, ഷാർജ മുവൈല എന്നിവിടങ്ങളിലെ ലുലു ഹൈപ്പർമാർക്കറ്റുകളിലാണ് പുതിയ ഷോറൂമുകൾ. രണ്ട് സ്ഥലങ്ങളിലും ഹൈപ്പർമാർക്കറ്റിന്റെ രണ്ടാം നിലയിലാണ് ഷോറൂമുകൾ.

പ്രീമിയം ആന്റീക് ജ്വല്ലറി, ഡയമണ്ട്, വളകൾ, പെൻഡന്റുകൾ, ജുംഖ, ആധുനിക ഡിസൈനുകൾ എന്നിവയാണ് കളക്ഷനിലുള്ളത്. ദിവസേന ധരിക്കാനുള്ള ആഭരണങ്ങൾ മുതൽ വ്യത്യസ്തമായ ആഭരണങ്ങൾ വരെയുണ്ട്. പരമ്പരാഗതമായ ഡിസൈനുകളും ഏറ്റവും പുതിയ ഫാഷനിലുള്ള ആഭരണങ്ങളും ലഭ്യമാണ്.

ഉദ്ഘാടനത്തിന്റെ ഭാഗമായി സ്വർണം, പ്രഷ്യസ്, സ്റ്റഡഡ് ആഭരണങ്ങളുടെ പണിക്കൂലിയിൽ 50 ശതമാനം കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡയമണ്ട്, അൺകട്ട് ആഭരണങ്ങളുടെ പണിക്കൂലിയിലും 50 ശതമാനം കിഴിവുണ്ട്. ഡയമണ്ടിന്റെ മൂല്യത്തിലും 35 ശതമാനം ഇളവ് ലഭിക്കും.

ലുലു മുവൈല ഷോറൂം ഉദ്ഘാടനം ചെയ്തത് ദുബായ് ഫോർച്യൂൺ ഹോട്ടൽസ് ചെയർമാൻ പ്രവീൺ കുമാർ ഷെട്ടിയാണ്. ലുലു അൽ ബർഷ ഷോറൂ ഉദ്ഘാടനം ചെയ്തത് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഗ്ലോബൽ ഓപ്പറേഷൻസ് ഗ്രൂപ്പ് ഡയറക്ടർ സലീം എം.എ ആണ്.

ഭീമ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർമാരായ അഭിഷേക് ബിന്ദുമാധവ്, ഗായത്രി സുഹാസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ഭീമയിൽ വിശ്വാസം അർപ്പിക്കുന്ന ഉപയോക്താക്കൾക്ക് അവർ നന്ദി പറഞ്ഞു. മികവുറ്റ ആഭരണ നിർമ്മാണം, സുതാര്യത, ഫാഷൻ ആഭരണങ്ങൾ, വൈവിധ്യമാർന്ന ആഭരണശ്രേണി, കൂടുതൽ മെച്ചപ്പെട്ട സേവനം എന്നിവ ഉറപ്പാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ഉടനെ മൂന്നു ഷോറൂമുകൾകൂടെ ഭീമ മേഖലയിൽ തുറക്കുന്നുണ്ട്. ദുബായ് മീന ബസാർ, അബുദാബി ഹംദാൻ സ്ട്രീറ്റ്, അജ്മാൻ ലുലു ഹൈപ്പർമാർക്കറ്റ് എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകൾ വരുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ പള്ളിക്ക് സമീപം യുവാവിന് കുത്തേറ്റു; വാക്കുതർക്കത്തിനിടെ ആക്രമണം, അഞ്ച് പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതം
കുവൈത്തിൽ രണ്ടിടങ്ങളിൽ ദാരുണ അപകടങ്ങൾ; രണ്ട് ഏഷ്യൻ പ്രവാസികൾ മരിച്ചു, വാഹനാപകടത്തിൽ ഇന്ത്യക്കാരനടക്കം പരിക്ക്