
ജൂലൈ 28ന് ഭീമ ജ്വല്ലേഴ്സ് സ്ഥാപകൻ കെ. ഭീമ ഭട്ടരുടെ 120-ാം ജന്മവാർഷികം ആഘോഷിച്ച് ഭീമ. സ്ഥാപക ദിനത്തിന്റെ ഭാഗമായി അജ്മാനിലെ തുംബൈ ഹോസ്പിറ്റലുമായി ചേർന്ന് സൗജന്യ ഡെന്റൽ, ഫിസിയോതെറപ്പി ക്യാംപ് സംഘടിപ്പിച്ചു.
തുംബൈ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് ഡോ. തുംബൈ മൊയ്ദീൻ പരിപാടിയിൽ പങ്കെടുത്തു. തുംബൈ ഹെൽത്കെയർ വൈസ് പ്രസിഡന്റ് അക്ബർ മൊയ്ദീൻ തുംബൈ, തുംബൈയിൽ നിന്നുള്ള മറ്റ് അതിഥികൾ, ഭീമ ജ്വല്ലേഴ്സ് ഡയറക്ടർ യു. രാഗരാജ റാവു എന്നിവരും പരിപാടിയുടെ ഭാഗമായി. നൂറുകണക്കിന് പേരാണ് സൗജന്യ ക്യാമ്പിൽ പങ്കെടുത്ത് സഹായങ്ങൾ നേടിയത്.
"മനുഷ്യന്റെ ഏറ്റവും വലിയ വരദാനമാണ് ആരോഗ്യം. ഈ പരിപാടിയിലൂടെ ഞങ്ങളുടെ സ്ഥാപകൻ ഭീമ ഭട്ടരുടെ ലക്ഷ്യം നിറവേറ്റുകയാണ്. സഹജീവികളുടെ ജീവിതം മെച്ചപ്പെടുത്താൻ നിരന്തരം പരിശ്രമിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം." - യു. നാഗരാജ റാവു പറഞ്ഞു.
മുൻനിര ജ്വാല്ലറി ശൃംഖലയായ ഭീമ ജ്വല്ലേഴ്സിന്റെ ശാഖകൾ ദുബായ് കരാമ സെന്റർ, കരാമ, അൽ അരൂബ സ്ട്രീറ്റ്, റൊള്ള, ഷാർജ, നെസ്റ്റോ ഹൈപ്പർമാർക്കറ്റ് മുവെലിയ ഷാർജ, നെസ്റ്റോ എം.ഐ.എ മാൾ, അൽ നഹ്ദ ഷാർജ എന്നിവിടങ്ങളിലായുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam